login
ക്ലാസ് കയറ്റം വൈകുന്നു: പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനം ത്രിശങ്കുവില്‍; വാഗ്ദാനപ്പെരുമഴയുമായി കുട്ടികള്‍ക്ക് പിന്നാലെ സ്‌കൂളുകള്‍

കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഠന മികവ് രേഖ ഒമ്പതാം ക്ലാസുകാര്‍ക്ക് മാത്രമായി ചുരുക്കി. സ്‌കൂളുകളില്‍ എത്തിയ സ്‌കോര്‍ കാര്‍ഡുകള്‍ ഇതുവരെ ഒമ്പതാം ക്ലാസുകളിലെ കുട്ടികള്‍ക്ക് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ പത്താം ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റവും സാങ്കേതിക കുരുക്കിലായി.

തിരുവല്ല: കൊവിഡ് പ്രതിസന്ധി മൂലം ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ക്ലാസ് കയറ്റം വൈകുന്നു. രോഗവ്യാപനത്തിന് മുമ്പ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ  പഠന മികവ് നിശ്ചയിക്കാന്‍ സ്‌കോര്‍ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഫസ്റ്റ് ബെല്‍ ക്ലാസുകളിലൂടെ ആര്‍ജിച്ച അറിവ് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ബിആര്‍സികളില്‍ നിന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ മുഖേന ലഭിക്കുന്ന പുസ്തക രൂപത്തിലുള്ള കാര്‍ഡുകളില്‍ കുട്ടികള്‍ പൂര്‍ത്തിയാക്കുന്ന അഞ്ചെണ്ണം വിലയിരുത്തി ഗ്രേഡ്  നല്‍കാന്‍ തീരുമാനിച്ചത്. സ്‌കോര്‍ കുറഞ്ഞാലും എല്ലാവരെയും ജയിപ്പിക്കാനായിരുന്നു നിര്‍ദേശം.

എന്നാല്‍ കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഠന മികവ് രേഖ ഒമ്പതാം ക്ലാസുകാര്‍ക്ക് മാത്രമായി ചുരുക്കി. സ്‌കൂളുകളില്‍ എത്തിയ സ്‌കോര്‍ കാര്‍ഡുകള്‍ ഇതുവരെ ഒമ്പതാം ക്ലാസുകളിലെ കുട്ടികള്‍ക്ക് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ പത്താം ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റവും സാങ്കേതിക കുരുക്കിലായി. അവധിക്കാല ഓണ്‍ലൈന്‍ ക്ലാസുകളും ത്രിശങ്കുവിലായി. ഇതിനിടെ ചില സ്‌കൂളുകള്‍ എല്ലാവര്‍ക്കും ക്ലാസ് കയറ്റം ലഭിക്കുമെന്നതിനാല്‍ സ്വന്തം നിലയ്ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി.

പ്രമോഷന്‍ പട്ടിക തയാറാകാത്തതിനാല്‍ കുട്ടികളുടെ ടിസി കൊടുക്കാനും കഴിയുന്നില്ല. ഇതു മൂലം അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള കുട്ടികളുടെ അഡ്മിഷനും പ്രതിസന്ധിയിലാണ്. ഡിവിഷന്‍ നഷ്ടപ്പെടാതെയിരിക്കാന്‍ അധ്യാപകര്‍ സ്വന്തം നിലയ്ക്ക് അഞ്ച്, എട്ട് ക്ലാസുകളിലേക്ക് കുട്ടികളെ കണ്ടെത്തുകയാണ്. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളെ ടിസി ഇല്ലാത്തതിനാല്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ ഒരു സ്‌കൂള്‍ കണ്ടുവയ്ക്കുന്ന കുട്ടികളെ വാഗ്ദാനം നല്‍കി തൊട്ടടുത്ത സ്‌കൂളുകാര്‍ക്ക് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. ഈ കൊവിഡ് മഹാമാരി കാലത്തും സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പിടിക്കാനുള്ള ഓട്ടത്തിലാണ്. ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും വാഗ്ദാനപ്പെരുമഴയാണ്. ചിലര്‍ എട്ടാം ക്ലാസുകാര്‍ക്കും അവധിക്കാല ഓണ്‍ലൈന്‍ ക്ലാസ് നല്‍കി ഉറപ്പിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ്.

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.