×
login
കൊവിഡ് കടബാദ്ധ്യത: സംസ്ഥാന‍ത്ത് ഒരു ആത്മഹത്യ കൂടി, തിരുവനന്തപുരത്ത് വ്യാപാരി തൂങ്ങിമരിച്ചു, 15 ലക്ഷം രൂപയുടെ കടബാദ്ധ്യത

തച്ചോട്ടുകാവ് പ്രാരം ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. വീടിന്‍റെ സണ്‍ഷെയ്‌ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു.

തിരുവനന്തപുരം: കൊവിഡ് കടബാദ്ധ്യതയില്‍ സംസ്ഥാനത്ത് ഒരു ആത്മഹത്യ കൂടി. തിരുവനന്തപുരത്ത് തച്ചോട്ടുകാവ് സ്വദേശി വ്യാപാരിയായ വിജയകുമാറാണ് ആത്മഹത്യ ചെയ്‌തത്. 15 ലക്ഷം രൂപയുടെ കടബാദ്ധ്യത തനിക്കുണ്ടായിരുന്നുവെന്നാണ് വിജയകുമാര്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

തച്ചോട്ടുകാവ് പ്രാരം ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. വീടിന്‍റെ സണ്‍ഷെയ്‌ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു. കൊവിഡിനെ തുറന്ന് കട തുറക്കാന്‍ കഴിയാതിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിജയകുമാറിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. കട തുറക്കാനാകാതിരുന്നതോടെ വീടു വയ്ക്കാന്‍ എടുത്ത ലോണുകളുടെ തിരിച്ചടവ് അടക്കം മുടങ്ങിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.