login
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 1,31,968 പേര്‍ക്ക്, കോവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റി, ജാഗ്രത കൈവിടരുതെന്ന് മോദി

കോവിഡ് 19നെതിരെ 11 മുതല്‍ ഏപ്രില്‍ 14 വരെ ഗവര്‍ണര്‍മാര്‍, സെലിബ്രിറ്റികള്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി 'ടിക്ക ഉത്സവ് (വാക്‌സിന്‍ ഉത്സവം)' ആചരിക്കാനും പ്രധാനമന്ത്രി

ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 24 മണിക്കൂറിനിടെ 1,31,968 ആയി. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,30,60,542 ആയി. 1,19,13,292 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 61,899 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടെന്നും കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. നിലവില്‍ 9,79,608 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.  

രാജ്യത്തെ കോവിഡ് പ്രതിരോധം കടുപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോവിഡ് 19നെതിരെ  11 മുതല്‍ ഏപ്രില്‍ 14 വരെ ഗവര്‍ണര്‍മാര്‍, സെലിബ്രിറ്റികള്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി 'ടിക്ക ഉത്സവ് (വാക്‌സിന്‍ ഉത്സവം)' ആചരിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഈ കാലയളവില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ വാക്‌സിനേഷന് അര്‍ഹരായ കൂടുതല്‍ ആളുകളെ സഹായിക്കുന്നതിനായി ഇടപെടല്‍ വേണമെന്നും, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, യുവാക്കള്‍ എന്നിവരടക്കം എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജനങ്ങള്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രാത്രി യാത്ര നിരോധനം, മൈക്രോ കണ്ടെയ്‌ന്മെന്റ് സോണ്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പരിശോധിക്കുക, ട്രാക്ക് ചെയ്യുക, ചികിത്സിക്കുക എന്ന ക്രമീകരണത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൈകാര്യം ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഇനിയൊരു ലോക്ഡൗണ്‍ ചിലപ്പോള്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ല. രാത്രി കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രത തുടരാന്‍ 'കൊറോണ കര്‍ഫ്യൂ' എന്ന പദം ഉപയോഗിക്കണം. രാത്രി 9 മുതല്‍ രാവിലെ 5 വരെയോ, രാത്രി 10 മുതല്‍ രാവിലെ 6 വരെയോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതാണ് ഫലപ്രദമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കോവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികളില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ഇത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആര്‍ടിപിസിആര്‍ പരിശോധന കൂടുമ്പോള്‍ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണം. കണ്ടെയ്ന്റ്മെന്റ് സോണുകളില്‍ ആദ്യം പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.