എല്ലാ ആരോഗ്യ പ്രവര്‍ത്തകരും https://keralahealthtraining.kerala.gov.in/login/signup.php ഈ ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്ത് വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കുറഞ്ഞ് വന്ന കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്ന് വരികയാണ്. ഒമിക്രോണ്‍ കേസുകളും കൂടുകയാണ്. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദമാണ് ഗൃഹ ചികിത്സ. ഇതിലൂടെ ആശുപത്രി സംവിധാനങ്ങള്‍ക്ക് സമ്മര്‍ദം നല്‍കാതെ എല്ലാവര്ക്കും മികച്ച പരിചരണം നല്‍കാനാകും. കേരളം വളരെ ഫലപ്രദമായി നടപ്പിലാക്കിയതാണ് ഗൃഹ പരിചരണം. കേസുകള്‍ കൂടിയാല്‍ ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം നല്‍കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം കാരണം ജലദോഷം, പനി, ചുമ, ശരീര വേദന എന്നിവ കാണപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങളുള്ളവരില്‍ കോവിഡോ ഒമിക്രോണോ ഉണ്ടാകാനും സാധ്യതയുണ്ട്. ഇവര്‍ക്ക് കോവിഡ് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിനായി കോവിഡ് പരിശോധനയും ആവശ്യമാണ്. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ജീവനക്കാരെ തയ്യാറാക്കി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി. എല്ലാ ജില്ലകളിലുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ദിശ കൗണ്‍സിലര്‍മാര്‍, ഇ സഞ്ജീവനി ഡോക്ടര്‍മാര്‍ എന്നിവര്‍ക്കും പരിശീലനം നല്കുന്നു. സുരക്ഷിതമായ ഗൃഹ ചികിത്സ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ളതാണ് ഹോം കെയര്‍ മാനേജ്മെന്റ് പരിശീനം.
ആശുപത്രി സൗകര്യങ്ങള്‍, ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍, പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍, ഓക്സിജന്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കിയിരുന്നു. എല്ലാ ആശുപത്രികളിലും ഇന്ഫെക്ഷന് കണ്‍ട്രോണ്‍ പരിശീലനം, ഐസിയു മാനേജ്മെന്റ് പരിശീലനം എന്നിവ സംഘടിപ്പിച്ചിരുന്നു. ഈ പരിശീലനങ്ങള്‍ തുടരാനും തീരുമാനിച്ചു. ഇതുകൂടാതെയാണ് ഹോം കെയര്‍ മാനേജ്മെന്റ് പരിശീനം സംഘടിപ്പിക്കുന്നത്.
സംസ്ഥാന ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി സി ഡിറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ കോവിഡ് പ്രതിരോധത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള പരിശീലന പരിപാടികള്‍ നടത്തി വരുന്നു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും https://keralahealthtraining.kerala.gov.in/login/signup.php ഈ ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്ത് വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്
ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്സണലിന് തിരിച്ചടി
ഈ യുവാവ് ശ്രീകൃഷ്ണന് തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്
കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്
അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര് ദുരിതത്തില്‍ ( വീഡിയോ)
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ