×
login
കേന്ദ്രം നിലപാട് കടുപ്പിച്ചു; വാക്‌സിന്‍‍ എടുക്കാത്തവരുടെ വീട് തേടിയിറങ്ങാന്‍ കേരളം; മതവിശ്വാസം പറഞ്ഞുള്ള ഒഴിയല്‍ പൂട്ടാന്‍ മാസ്റ്റര്‍ പ്ലാന്‍

രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാതിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു തീരുമാനം. ഇതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മതവിശ്വാസം പറഞ്ഞ് മലബാര്‍ ജില്ലകളില്‍ ഭൂരിപക്ഷം പേരും വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ വാക്‌സിന്‍ എടുക്കാത്തവരുടെ വീടുകള്‍ തേടിയിറങ്ങാന്‍ തീരുമാനിച്ച് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ വാര്‍ഡ് തലത്തില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് കോവിഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് വാര്‍ഡ് തലത്തില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്.  

രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാതിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു തീരുമാനം. ഇതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മതവിശ്വാസം പറഞ്ഞ് മലബാര്‍ ജില്ലകളില്‍ ഭൂരിപക്ഷം പേരും വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വിവിധ സംസ്ഥാനങ്ങളില്‍ ഇങ്ങനെയുള്ള ക്യാമ്പയിനുകള്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് കേരളത്തിലെ ക്യാമ്പയിനുകളും.  

ഇതിനായി വിശദമായ മാസ്റ്റര്‍ പ്ലാന്‍ ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനതല കോര്‍ ഗ്രൂപ്പ്, ചുമതലയുള്ള മെഡിക്കല്‍ ഓഫിസറുടെ പങ്കാളിത്തത്തോടെ യോഗം ചേര്‍ന്നു രണ്ടാം ഡോസ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ആദ്യം  വാക്‌സിന്‍ എടുക്കേണ്ടവരുടെ പട്ടിക തയാറാക്കണം. ഓരോ ആശാ വര്‍ക്കറും അവരുടെ പ്രദേശത്തു രണ്ടാം ഡോസ് കിട്ടേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയാറാക്കണം. ഈ പട്ടികയില്‍നിന്നു മുന്‍ഗണനാ പട്ടിക തയാറാക്കി ആരോഗ്യ വകുപ്പുമായി ചേര്‍ന്നു തദ്ദേശ സ്ഥാപനതലത്തില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കണം.

നഗര പ്രദേശങ്ങളില്‍ ഒരു വാര്‍ഡിന് ഒരു ആശ പ്രവര്‍ത്തക മാത്രമേയുള്ളൂവെങ്കില്‍ ഇതിനായി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ ഉത്തരവാദിത്തമേല്‍പ്പിക്കണം. തദ്ദേശ സ്ഥാപനതല കോര്‍ ഗ്രൂപ്പ് നിരന്തരം വിലയിരുത്തല്‍ നടത്തുകയും സമയ പരിധിക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കാത്തവര്‍ ആരുമില്ലെന്ന് ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കപ്പെട്ട വാര്‍ഡ്തല സമിതികള്‍, ആശാ വര്‍ക്കര്‍മാര്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, ആര്‍.ടി.ടി അംഗങ്ങള്‍ തുടങ്ങിയവരെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

  comment

  LATEST NEWS


  കോണ്‍ഗ്രസ് സഖ്യകക്ഷി തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍; സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപിയ്‌ക്കേ കഴിയൂ എന്ന് നിദ ഖാന്‍


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.