×
login
പശുവിന്റെ ചാണകവും ഗോമൂത്രവും ചേര്‍ത്തുള്ള പഞ്ചഗവ്യ ഘൃതം; സത്യം പുറത്തറിഞ്ഞതോടെ നാണക്കേട് മറയ്ക്കാന്‍ ചേരുവകള്‍ വെബ്‌സൈറ്റില്‍ നിന്ന് ഔഷധി ഒഴിവാക്കി

പശുവിന്റെ ചാണകവും ഗോമൂത്രവും ഔഷധമാണെന്ന് തെളിഞ്ഞതോടെ സിപിഎം അനുഭാവികളും ചില സംഘടനകളും രംഗത്തെത്തി. ഇതേത്തുടര്‍ന്ന് സത്യം തെളിഞ്ഞതിന്റെ നാണക്കേട് ഒഴിവാക്കാന്‍ പഞ്ചഗവ്യ ഘൃതത്തിന്റെ ചേരുവകള്‍ ഇപ്പോള്‍ ഔഷധിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

തിരുവനന്തപുരം:  ഓര്‍മ്മ ശക്തിയും ഏകാഗ്രതയും, വര്‍ദ്ധിപ്പിക്കാനായി പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച മരുന്നുകള്‍ പിണറായി സര്‍ക്കാര്‍ വിപണിയിലെത്തിച്ചത് വാര്‍ത്താപ്രധാന്യം നേടിയിരുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുള്ള ആയുര്‍വേദ ഔഷധ നിര്‍മാണ വിതരണ സ്ഥാപനമായ ഔഷധിയാണ്  മരുന്ന് വിപണിയില്‍ എത്തിക്കുന്നത്.  'പഞ്ചഗവ്യ ഘൃതം' എന്ന പേരില്‍  പുറത്തിറക്കിയ ഔഷധത്തില്‍ ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ഞപ്പിത്തത്തിനും പനിക്കും അപസ്മാരത്തിനും ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് ഔഷധിയുടെ വെബ്സൈറ്റില്‍ പറയുന്നത്. മാനസിക പിരിമുറുക്കങ്ങളും ഈ ഔഷധം കഴിച്ചാല്‍ ഇല്ലാതാകുമെന്നാണ് സര്‍ക്കാര്‍ സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നത്.  

വാര്‍ത്ത പ്രചരിച്ചതോടെ ഔഷധിയുടെ വെബ്‌സൈറ്റില്‍ നിന്ന് പഞ്ചഗവ്യ ഘൃതത്തിന്റെ ചേരുവകള്‍ ഒഴിവാക്കിയ നിലയില്‍  

എന്നാല്‍, പശുവിന്റെ ചാണകവും ഗോമൂത്രവും ഔഷധമാണെന്ന് തെളിഞ്ഞതോടെ സിപിഎം അനുഭാവികളും ചില സംഘടനകളും രംഗത്തെത്തി. ഇതേത്തുടര്‍ന്ന് സത്യം തെളിഞ്ഞതിന്റെ നാണക്കേട് ഒഴിവാക്കാന്‍ പഞ്ചഗവ്യ ഘൃതത്തിന്റെ ചേരുവകള്‍ ഇപ്പോള്‍ ഔഷധിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.  വാര്‍ത്തയെ തുടര്‍ന്ന് ഇടതുപക്ഷ അനുകൂല സംഘടന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു വിഭാഗമായ സ്യൂഡോ സയന്‍സ് യൂസൈംഗ് ലോ ആന്റ് എത്തിക്‌സ് (ക്യാപ്സ്യൂള്‍) സംസ്ഥാന ഗ്രഡ്‌സ് കണ്‍ട്രോളറിനും ആയുര്‍വേദത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളറിനും പരാതി നല്‍കി. ഔഷധിയുടെ വെബ്സൈറ്റിലെ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്നാണ് ഉത്പന്നത്തിന്റെ വിശദാംശങ്ങളും ഇ-ഷോപ്പിങും വെബ്‌സെറ്റില്‍ നിന്ന് ഒഴിവാക്കിയത്.  

കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. പൊതുമേഖല രംഗത്തെ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉല്‍പാദകരും ഔഷധിയാണ്. പിണറായി സര്‍ക്കാര്‍ ഉത്തരേന്ത്യയില്‍ ഗോക്കളെ ആരാധിക്കുന്നതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു.  

വാര്‍ത്തയ്ക്കു മുന്‍പ് ഔഷധിയുടെ വെബ്‌സൈറ്റില്‍ നിന്ന് പഞ്ചഗവ്യ ഘൃതത്തിന്റെ ചേരുവകള്‍ ഉള്‍പ്പെടെ ഉള്ള വിശദാംശങ്ങള്‍

ഗോവധം നിരോധിച്ച സംസ്ഥാനങ്ങള്‍ക്കെതിരെ നിയമസഭയില്‍വരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. ലക്ഷദ്വീപിലടക്കം ഉറക്കിയ ഗോവധ നിരോധന സര്‍ക്കുലറിനെതിരെ കഴിഞ്ഞ ആഴച്ച നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് സംസാരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി. അദേഹത്തിന്റെ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് ഇപ്പോള്‍ ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും മരുന്ന് വിപണയില്‍ എത്തിച്ചിരിക്കുന്നത്.  

പരമ്പരാഗത ആയുര്‍വേദ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കി, ആയുര്‍വേദ ഡോക്ടര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഔഷധി ഉയര്‍ന്ന ഗുണമേന്മയുള്ള ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുകയും ന്യായമായ വിലയില്‍ വിതരണം ചെയ്യുകയും ചെയ്യുന്നത്. ഔഷധിക്ക് കേരളത്തില്‍ 800 അധികം ഡീലര്‍മാരാണ് ഉള്ളത്.  തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരിലുള്ള ആത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള  ആധുനിക രീതിയിലുള്ള ഫാക്ടറിയില്‍ നിന്നാണ് പുതിയ മരുന്നും ഔഷധി ഉല്‍പാദിപ്പിച്ചിരിക്കുന്നത്.  

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.