×
login
സിപിസിആര്‍ഐ‍ മുന്‍ ഡയറക്ടര്‍ എം.കെ. നായര്‍ അന്തരിച്ചു

സിപിസിആര്‍ഐ മുന്‍ ഡയറക്ടറും മുളിയാര്‍ കരിച്ചേരി സ്വദേശിയുമായ ഡോ. എം.കെ. നായര്‍ (86) അന്തരിച്ചു.

കാസര്‍കോട്:സിപിസിആര്‍ഐ മുന്‍ ഡയറക്ടറും മുളിയാര്‍ കരിച്ചേരി സ്വദേശിയുമായ ഡോ. എം.കെ. നായര്‍ (86) അന്തരിച്ചു. ബെദ്രടുക്കയില്‍ കെല്‍ ഫാക്ടറിക്ക് സമീപമായിരുന്നു താമസം. സിപിസിആര്‍ഐയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്.  

കര്‍ഷകരുടെ പുരോഗതിക്കുവേണ്ടി നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്തിയിരുന്നു. 1986 മുതല്‍ 1997 വരെ സിപിസിആര്‍ഐ ഡയറക്ടറായിരുന്നു. തോട്ടവിളകളില്‍ വിവിധ ജനിതക ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നേതൃത്വം നല്കി. ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ അവതരിപ്പിച്ചു. നിരവധി ശാസ്ത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ കരിമ്പ് ഗവേഷണകേന്ദ്രം, കോഴിക്കോട് സുഗന്ധ വ്യഞ്ജനകേന്ദ്രം ഡയറക്ടര്‍, ഹരിയാന കര്‍ണാല്‍ ദേശീയ കരിമ്പ് ഗവേഷണ കേന്ദ്രം ഡയറക്ടര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.  

ഭാര്യ: സിപിസിആര്‍ഐ സയന്റിസ്റ്റായിരുന്ന പരേതയായ ജെ.ബി. രത്‌നാംബാര്‍. മകന്‍: ഡോ.എം.കെ. രാജേഷ് കുമാര്‍ ഇതേ സ്ഥാപനത്തിലെ ശാസ്ത്രജ്ഞനാണ്. മരുമകള്‍: സി. വിദ്യ. സഹോദരങ്ങള്‍: പരേതരായ എം.ആര്‍. നായര്‍ (കോണടുക്കം), മൂലകരിച്ചേരി നാരായണന്‍ നായര്‍, ശ്രീധരന്‍ നായര്‍ (സോമവര്‍പേട്ട), കെ. നാരായണി അമ്മ (സോമവര്‍പേട്ട), കെ. കാര്‍ത്യായനി അമ്മ (ചിറക്കാല്‍), കെ. കൃഷ്ണന്‍ നായര്‍ (മുളിയാര്‍).

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.