×
login
കാനത്തിന്റെ ശ്രമം സര്‍ക്കാരിന്റെ തെറ്റുകള്‍ ന്യായീകരിക്കാന്‍; പ്രവര്‍ത്തിക്കുന്നത് പിണറായിയുടെ അടിമയയെപ്പോലെ, രൂക്ഷ വിമര്‍ശനവുമായി സിപിഐ സമ്മേളനം

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ കാനം രാജേന്ദ്രന്‍ ഉന്നയിക്കുന്നില്ല. തെറ്റായ വിഷയങ്ങളില്‍ എതിര്‍ ശബ്ദങ്ങളോ വിമര്‍ശനങ്ങളോ ഉയര്‍ത്തില്ല.

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകള്‍ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് കാനം രാജേന്ദ്രന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് ഇത്തരത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ തന്നെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.  

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ കാനം രാജേന്ദ്രന്‍ ഉന്നയിക്കുന്നില്ല. തെറ്റായ വിഷയങ്ങളില്‍ എതിര്‍ ശബ്ദങ്ങളോ വിമര്‍ശനങ്ങളോ ഉയര്‍ത്തില്ല. തെറ്റാണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുകയാണ്. അതെന്തിനാണ്. മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പൊലീസ് മര്‍ദ്ദിച്ചപ്പോഴടക്കം പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നെന്നും സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നു.  


അതേസമയം കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്ന്  സിപിഎം സിപിഐയെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നത് ഉള്‍പ്പടെ കോട്ടയം ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് സില്‍വര്‍ ലൈന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി. എല്‍ഡിഎഫിന്റെ മാതൃകാ പദ്ധതി എച്ച്എന്‍എല്‍ വ്യവസായ മന്ത്രി ഏകപക്ഷീയമായി കൈകാര്യം ചെയ്യുകയാണ്. ചില എല്‍ഡിഎഫിലെ ചില മന്ത്രിമാര്‍ ബൂര്‍ഷ്വയെപോലെയാണെന്നും കോട്ടയം സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.