×
login
മറ്റൊരാളുടെ ഭാര്യയെകൂടാതെ ജീവിക്കാനാവില്ലെന്ന് സിപിഎം നേതാവ്; വിജയന്റെ അശ്ലീല പ്രണയ സല്ലാപ ഓഡിയോ പുറത്ത്; തീവ്രത പരിശോധിച്ച് തരം താഴ്ത്താന്‍ തീരുമാനം

നേതാവിന്റെ സംഭാഷണത്തിന്റെ ഏതാനം മിനിറ്റുകള്‍ മാത്രമുള്ള ഓഡിയോ മാത്രമാണ് പുറത്ത് വന്നത്. അതേ സമയം വിഷയത്തില്‍ ആദ്യം പ്രതിഷേധവുമായെത്തിയ പലരും പിന്നീട് ഇക്കാര്യം പുറത്ത് പറയാന്‍ തയ്യാറായില്ല. ഭാവിയില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വരെ എത്തേണ്ട നേതാവിനെതിരെയാണ് ഇപ്പോള്‍ നടപടി വരുന്നത്.

നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയുമായി അശ്ലീല പ്രണയ സല്ലാപം നടത്തിയ സിപിഎം നേതാവിനെതിരെ നടപടിക്ക് ശുപാര്‍ശ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പി.എന്‍. വിജയനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വാരം സിപിഎം ജില്ലാ നേതാവിന്റെ സംഭാഷണം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധവും ട്രോളുകളും നിറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് ചേരാത്ത സംഭാഷണമാണിതെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് വിഷയം പരിഗണിച്ചത്. മുന്‍ മന്ത്രി എംഎം മണിയുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന നേതാവ്കൂടിയാണ് ഇദേഹം.

വിവാഹിതനും മക്കളും മരുമക്കളുമുള്ള ഇയാള്‍ വീട്ടമ്മയെ കൂടാതെ ജീവിക്കാനാവില്ലെന്നു സംഭാഷണത്തില്‍ പറയുന്നത്. നിന്നെ കാമിക്കാനും, നിന്നെ പ്രണയിക്കാനും, നിന്നെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും, പിന്നെ കയ്യില്‍ കിട്ടിയാല്‍ വേറെ പലതിനും തയ്യാറാണെന്നനാണ് അദേഹം വീട്ടമ്മയോട് പറയുന്നത്. 

നീ അനുവദിക്കില്ലേ എന്ന് ചോദിക്കുമ്പോള്‍ ,ഇല്ല അനുവദിക്കില്ല എന്നാണ് വീട്ടമ്മയുടെ മറുപടി ,വേറൊരാളുടെ മുതല് നമുക്ക് കയ്യേറാന്‍ പറ്റുമോ, അത് അതിക്രമമല്ലേ ,എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള വീട്ടമ്മയുടെ മറുപടി. മനസ് കൊണ്ട് നീയെന്റെ കാമുകിയാണെന്നായിരുന്നു നേതാവിന്റെ പ്രതികരണം. ശരിക്കും പ്രണയിക്കാന്‍ ഒരു പെണ്‍കുട്ടിവേണമെന്നായിരുന്നു അടുത്ത വാചകം. ഞാന്‍ ചതിക്കത്തില്ല, ഒറ്റു കൊടുക്കത്തില്ല, സഹായം മാത്രമേ ചെയ്യുകയുള്ളൂ ,നാലുപേരുടെ മുന്നില്‍ വച്ച് നമ്മള്‍ കാണുമ്പോള്‍ സാധാരണ ആളുകള്‍ തന്നെ  .ഇതിനുള്ള പ്രായമല്ലല്ലോ നമ്മുടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന്, പ്രായം ഇതിനു ഒരു തടസമല്ല എന്നായിരുന്നു നേതാവിന്റെ മറുപടി. ഈ ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിട്ടുണ്ട്.  

എന്നാല്‍, തന്നെ കുടുക്കാന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ശ്രമിച്ചതാണ് എന്ന് യോഗത്തില്‍ വിജയന്‍ വാദിച്ചത്. പ്രാഥമിക വിലയിരുത്തലില്‍ നേതാവിന് വീഴ്ച പറ്റിയതായാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തല്‍ നടപടി. ജില്ലാ കമ്മിറ്റിയില്‍ നിന്നും നേതാവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുമെന്നും സൂചനയുണ്ട്. അതേ സമയം പാര്‍ട്ടിയിലെ തന്നെ ഒരു പ്രബല വിഭാഗം ഇദ്ദേഹത്തെ ഹണിട്രാപ്പില്‍ പെടുത്തുകയായിരുന്നെന്നും ആരോപിക്കുന്നുണ്ട്.

നേതാവിന്റെ സംഭാഷണത്തിന്റെ ഏതാനം മിനിറ്റുകള്‍ മാത്രമുള്ള ഓഡിയോ മാത്രമാണ് പുറത്ത് വന്നത്. അതേ സമയം വിഷയത്തില്‍ ആദ്യം പ്രതിഷേധവുമായെത്തിയ പലരും പിന്നീട് ഇക്കാര്യം പുറത്ത് പറയാന്‍ തയ്യാറായില്ല. ഭാവിയില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വരെ എത്തേണ്ട നേതാവിനെതിരെയാണ് ഇപ്പോള്‍ നടപടി വരുന്നത്.

 

തരം താഴ്ത്താന്‍ തീരുമാനം  

ഇടുക്കി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പി.എന്‍. വിജയനെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ ഘടകമാണ് ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടി ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് തരം താഴ്ത്താന്‍ തീരുമാനമെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

  comment

  LATEST NEWS


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


  ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍


  കോവിഡ് വാക്‌സിനേഷന്‍; വ്യാജ പ്രചാരണത്തിന് കേസെടുത്തു, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവർ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്


  വിദ്യാര്‍ത്ഥിയുടെ പഠനാവശ്യം കണക്ഷന്‍ നല്കാന്‍ പോയ ടെലികോം ജീവനക്കാര്‍ക്ക് പോലീസിന്റെ പെറ്റി


  സഹകരണം ആര്, എന്തിന്, എങ്ങനെ, ഇങ്ങനെയാക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.