×
login
വകുപ്പുകളുടെ പ്രവര്‍ത്തന നിലവാരം ഉയരുന്നില്ല; വികസന വാചാലതയില്‍ സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങള്‍ മറക്കുന്നു, സര്‍ക്കാരിനെതിരെ സിപിഐ

ഇടത് എംഎല്‍എമാരായ പി.വി. അന്‍വറിനും കെ.ടി.ജലീലിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അന്‍വര്‍ അപഹാസ്യമാക്കുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വകുപ്പുകളില്‍ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമുണ്ടെന്ന് രൂക്ഷ വിമര്‍ശനവുമായി സിപിഐ. പല വകുപ്പുകളുടേയും പ്രവര്‍ത്തന നിലവാരം ഉയരുന്നില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ ജനകീയ സല്‍പ്പേരിനെ ദോഷകരമായി ബാധിക്കും. മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.  

മത സാമുദായിക ശക്തികളോട് സര്‍ക്കാര്‍ അനാവശ്യ മമത കാണിക്കുന്നു. വികസന വാചാലതയില്‍ പലരും സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങള്‍ മറക്കുന്നുവെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.


ഇത് കൂടാതെ ഇടത് എംഎല്‍എമാരായ പി.വി. അന്‍വറിനും കെ.ടി.ജലീലിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അന്‍വര്‍ അപഹാസ്യമാക്കുന്നു. ജലീല്‍ ഉയര്‍ത്തിയ വിവാദ പ്രസ്താവനകള്‍ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.  

രണ്ടാം ഇടത് സര്‍ക്കാരിന് വലതുപക്ഷ വ്യതിയാനമെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തിലും വിമര്‍ശനമുയര്‍ന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. സമര രംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല.മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, അലന്‍ താഹ വിഷയങ്ങളില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും ഇതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  

 

    comment

    LATEST NEWS


    കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.