login
പള്ളിയുടെ കുഞ്ഞാടായി വിപ്ലവയുവനേതാവിന്‍റെ വോട്ടുപിടിത്തം; മതചിഹ്നങ്ങള്‍ ഉപയോഗിച്ചതിന് ജെയ്ക് സി തോമസിനെതിരെ തെര.കമ്മീഷന് പരാതി

യാക്കോബായ സഭയിലെ മെത്രോപ്പൊലീത്തമാരുടെ ചിത്രത്തോടൊപ്പം ജെയ്കിന്‍റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ജെയ്കിന് വേണ്ടി വികാരി തന്നെ വോട്ട് തേടുന്ന ശബ്ദസന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. മതനേതാക്കളുടെ ചിത്രവും ശബ്ദസന്ദേശവും അയക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കരാരുടെ വാദം.

തിരുവനന്തപുരം: അധികാരം കൊയ്യണമാദ്യം....ഇതാണ് ഇപ്പോഴത്തെ സിപിഎം വേദവാക്യം. ഇതിനായി വിപ്ലവയുവനേതാവായാലും ഏത് വഴിയും നോക്കും. അതാണ് ജെയ്ക് സി. തോമസും ചെയ്തത്. ഈ വിപ്ലവയുവനേതാവിനെതിരെ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയെന്ന പരാതി ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ എത്തിയിരിക്കുകയാണ്. മന്നം യുവജനവേദിയാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

യാക്കോബായ സഭയിലെ മെത്രോപ്പൊലീത്തമാരുടെ ചിത്രത്തോടൊപ്പം ജെയ്കിന്‍റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ജെയ്കിന് വേണ്ടി വികാരി തന്നെ വോട്ട് തേടുന്ന ശബ്ദസന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. മതനേതാക്കളുടെ ചിത്രവും ശബ്ദസന്ദേശവും അയക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കരാരുടെ വാദം.

ഇക്കുറി ഏത് വിധേനയെയും പുതുപ്പള്ളി പിടിച്ചെടുക്കുക എന്ന ലക്ഷ്യമായിരുന്നു വോട്ടിന് ഏത് മാര്‍ഗ്ഗവും തേടാന്‍ സിപിഎമ്മിനെയും യുവനേതാവിനെയും പ്രേരിപ്പിച്ചത്. വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണര്‍ക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന്‍റെ ഭരണമാണ്. അയര്‍ക്കുന്നം, മീനടം പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. ഇത് എല്‍ഡിഎഫില്‍ നല്ല വിജയപ്രതീക്ഷയുണര്‍ത്തുന്ന ഘടകമാണ്. അതോടൊപ്പം ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ഏറെ മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ പള്ളിയുടെ കുഞ്ഞാടായി അവതരിക്കുന്നതിലായിരിക്കും വിപ്ലവനിലപാടുകളേക്കാള്‍ സ്വീകാര്യത ലഭിക്കുക എന്ന ജെയ്ക് സി തോമസിന്റെ കണക്കുക്കൂട്ടലുകളാണ് ആ വഴിയിലേക്ക് ജെയ്കിനെ നയിച്ചത്. മാത്രമല്ല, യാക്കോബായ വിഭാഗം ഇടതുപക്ഷവുമായി ഇടഞ്ഞുനില്‍ക്കുന്ന എന്ന പ്രതീതി സാധാരണ ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ മനസ്സില്‍ നിന്നും മായ്ച്ചുകളയാനും യാക്കോബായ മെത്രോപ്പൊലീത്തമാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുക വഴി സാധിക്കുമെന്നും ജെയ്ക് കണക്കുകൂട്ടുന്നു.

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.