login
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സികെ സന്തോഷ് കുമാറും പ്രവര്‍ത്തകരും ബിജെപിയില്‍

2005-2006 കാലഘട്ടത്തില്‍ കോട്ടയത്തെ മികച്ച പഞ്ചായത്തായി കടപ്ലാമറ്റത്തെ തെഞ്ഞെടുത്തപ്പോള്‍ സികെ സന്തോഷ് കുമാറായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.

കോട്ടയം: മുന്‍ ഏര്യാ കമ്മിറ്റി അംഗം, കടപ്ലാമറ്റം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന സിപിഎം നേതാവ് സികെ സന്തോഷ്‌കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കടുത്തുരിത്തിയില്‍ നടന്ന സമ്മേളന പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്നും അംഗത്വം സ്വീകരിച്ചു. വളരെ കാലം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റായിരുന്നു സന്തോഷ്‌കുമാര്‍.

2005-2006 കാലഘട്ടത്തില്‍ കോട്ടയത്തെ മികച്ച പഞ്ചായത്തായി കടപ്ലാമറ്റത്തെ തെഞ്ഞെടുത്തപ്പോള്‍ സികെ സന്തോഷ് കുമാറായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. നിരവധി പ്രവര്‍ത്തകരും ഇദേഹത്തോടൊപ്പം സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. വക്കം മണ്ഡലത്തിലെ വെച്ചൂര്‍ പഞ്ചായത്തില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇവി സുകുമാരന്‍, സുമേഷ്, പികെ പ്രതീഷ്, പികെ പ്രശാന്ത്, വിജെ ലൈജു, സാബു, രഞ്ജിത്ത്, സുജിത്, ബിനോയ് എന്നിവരും ബിജെപിയില്‍ എത്തി. കടപ്ലാമറ്റം പഞ്ചായത്തിലെ നെല്ലിക്കുന്ന് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്  സുനില്‍ പുത്തന്‍പുരയിലും ബിജെപി അംഗത്വം സ്വീകരിച്ചു.

വിജയ യാത്ര ഇടുക്കിയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയിലേയ്ക്ക് പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ കുറുവിലങ്ങാടില്‍ ജില്ലാ അധ്യക്ഷന്‍ അഡ്വക്കേറ്റ് നോബില്‍ മാത്യൂവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജാഥായെ സ്വീകരിച്ചു. വൈകിട്ട് മൂന്നിന് പൊന്‍കുന്നം, 4.30ന് മണര്‍കാട്, 5.30ന് ചങ്ങനാശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ആറുമണിക്ക് മഹാസമ്മേളനവേദിയായ തിരുനക്കര മൈതാനത്തെത്തും. സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.