×
login
സിപിഎം നേതാവിന്‍റെ മകളെ ലവ് ജിഹാദില്‍ കുടുക്കാന്‍ ശ്രമം; കോടതിയോട് കാമുകനൊപ്പം പോകണമന്ന് മകള്‍; കാമുകനെ തല്ലിച്ചത് സിപിഎംകാര്‍

ഇടുക്കി ചെറുതോണിയിലെ സിപിഎം നേതാവിന്‍റെ മകളെ പ്രണയിച്ച മലപ്പുറത്തെ കാമുകനെയും സംഘത്തെയും പോലീസ് നിയന്ത്രണം ഭേദിച്ച് സിപിഎംകാർ തല്ലിച്ചതച്ചു. മകളെ പ്രേമിക്കുക മാത്രമല്ല, മതംമാറ്റാനും പദ്ധതിയുണ്ടെന്നറിഞ്ഞാണ് സിപിഎം നേതാവായ അച്ഛനും സംഘവും കോടതി മുറ്റത്ത് അക്രമാസക്തരായത്. .

ചെറുതോണി:ഇടുക്കി ചെറുതോണിയിലെ സിപിഎം നേതാവിന്‍റെ മകളെ പ്രണയിച്ച മലപ്പുറത്തെ കാമുകനെയും സംഘത്തെയും  പോലീസ് നിയന്ത്രണം ഭേദിച്ച് സിപിഎംകാർ തല്ലിച്ചതച്ചു. മകളെ പ്രേമിക്കുക മാത്രമല്ല, മതംമാറ്റാനും പദ്ധതിയുണ്ടെന്നറിഞ്ഞാണ് സിപിഎം നേതാവായ അച്ഛനും സംഘവും കോടതി മുറ്റത്ത് അക്രമാസക്തരായത്. .

തൊടുപുഴ ചെറുതോണി സ്വദേശിനിയായ 18 കാരിയായ പെൺകുട്ടിയെ പ്രണയത്തിന് ശേഷം കെഎസ്എഫ്ഇയിലെ   ജീവനക്കാരനും  മലപ്പുറം സ്വദേശിയുമായ കാമുകന്‍ മലപ്പുറത്തേക്ക് കടത്തുകയായിരുന്നു. പുറപ്പുഴ ശാന്തിഗിരി കോേളജിലെ ബിരുദവിദ്യാര്‍ഥിനിയും മലപ്പുറം സ്വദേശിയും കെ.എസ്.എഫ്.ഇ. ജീവനക്കാരനുമായ മുസ്ലിം യുവാവുമായി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായത്.  കഴിഞ്ഞ ആഴ്ചയാണ് പെണകുട്ടി കാമുകനൊപ്പം മലപ്പുറത്തേക്ക് പോയത്. ഫിബ്രവരി നാലാം തീയതി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതി സിപിഎം പ്രവര്‍ത്തകനും മണിയാറന്‍കുടി സ്വദേശിയുമായ പിതാവ് കരിങ്കുന്നം സ്റ്റേഷനില്‍ നല്‍കി.  

അന്വേഷണത്തിൽ പെൺകുട്ടി മലപ്പുറത്താണെന്ന് മനസ്സിലായി. പെണ്‍കുട്ടിയെ  മതം മാറ്റാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്നുമാണ് യുവതി മലപ്പുറത്തുണ്ടെന്നുള്ള വിവരം ലഭിച്ചത്. മലപ്പുറത്തുള്ള മത പഠനകേന്ദ്രത്തിലാണന്നും ചിലര്‍ പറയുന്നു. തുടർന്ന് പൊലീസ് അവിടെയെത്തി  പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയത്. പെൺകുട്ടിയെയും സഹായിയായ യുവാവിനെയും കോടതിയിൽ ഹാജരാക്കി.  

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതിനാല്‍ ആര്‍ക്കൊപ്പമാണ് പോകേണ്ടത് എന്ന് .കോടതി ചോദിക്കുകയായിരുന്നു.  സ്വന്തം ഇഷ്ടപ്രകാരം പുരുഷ സുഹൃത്തിനൊപ്പം പോകാന്‍ വിദ്യാര്‍ഥിനി തീരുമാനിക്കുകയായിരുന്നു. അഛ്ഛനും അമ്മയ്ക്കും ഒപ്പം പോകാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോയാൽ മതിയെന്നും പെൺകുട്ടി കോടതിയെ അറിയിച്ചതോടെ പെൺകുട്ടിയുടെ വീട്ടുകാർക്കൊപ്പം . ബന്ധുക്കളും സിപിഎം നേതാക്കളും രംഗത്തിറങ്ങുകയായിരുന്നു. മുട്ടം കോടതിക്ക്  സമീപമാണു ഏറ്റുമുട്ടലിന് വേദിയായത്..പെണ്‍കുട്ടിയുടെ കാമുകന്‍റെ സംഘവും പെണ്‍കുട്ടിയുടെ അച്ഛന്‍രെ ഭാഗത്തുള്ള സിപിഎം സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നായി നൂറോളം പൊലീസുകാരെത്തിയിരുന്നു. എന്നിട്ടും അത് വകവെയ്ക്കാതെ അച്ഛന്‍റെ ഭാഗത്തുനിന്നുള്ള സിപിഎം സംഘം കാമുകനെയും സംഘത്തെയും മര്‍ദ്ദിച്ചു. ഒരു ഘട്ടത്തില്‍ പെണ്‍കുട്ടി എത്തിയ കാർ സിപിഎം നേതാ ക്കളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയി .ഉന്നത പൊലീസ് ഇടപെട്ടാണു കാറും ഫോണും തിരികെ നൽകിയത്.

സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ സിപിഎം ജില്ലാ നേതാക്കളടക്കമുള്ള 14 പേര്‍ക്കെതിരേയാണ് ഇടുക്കി മുട്ടം പോലീസ് സ്വമേധയാ കേസെടുത്തത്. ഇക്കൂട്ടത്തില്‍ സിപിഎമ്മിൻ്റെ ഏരിയാ സെക്രട്ടറിമാരായ ടിആര്‍ സോമന്‍, മുഹമ്മദ് ഫൈസല്‍ എന്നിവരും ഉള്‍പ്പെടും. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ഷിംനാസ്, ആൽ ബിൽ വടശ്ശേരി, എം.എസ്.ശരത്, പെൺ കുട്ടികളുടെ ബന്ധുക്കൾ എന്നിവരും ഉണ്ട്. യുവാവിനോടൊപ്പം എത്തി തല്ലില്‍ പങ്കെടുത്ത മൂന്ന്  സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തു.

കോടതി പെണ്‍കുട്ടിയെയും കാമുകനെയും ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുയാണ്.  

 


 

 

 

 

 

 

 

    comment

    LATEST NEWS


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.


    പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.