login
സമരം ചെയ്ത് കേരളത്തിലെ ബ്രാഞ്ചുകള്‍ പൂട്ടിച്ച മുത്തൂറ്റില്‍ നിന്നും 2.65 കോടി; ഡിഎംകെ‍യില്‍ നിന്ന് 10 കോടി; സിപിഎം വാങ്ങിയ പണത്തിന്റെ കണക്ക് പുറത്ത്

തങ്ങള്‍ സമരം ചെയ്ത് കേരളത്തിലെ ബ്രാഞ്ചുകള്‍ പൂട്ടിച്ച മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് സിപിഎം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് 2.65 കോടി രൂപ വാങ്ങി. ഇതിനു പുറമേ ഹൈദരാബാദിലെ നവയുഗ് എഞ്ചിനീയറിങ് കമ്പനി നല്‍കിയത് 50 ലക്ഷമാണ്. ഡിഎംകെ സിപിഐക്ക് നല്‍കിയത് അഞ്ചു കോടിയാണ്.

ചെന്നൈ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുസമയത്ത്  സിപിഎം മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് 2.65 കോടി രൂപ സംഭാവന വാങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഡിഎകെയില്‍ നിന്ന് സിപി എം പത്തു കോടി വാങ്ങിയെന്നും  സമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിനാണ് പണം വാങ്ങിയത്.  

മുന്‍പ് ഇക്കാര്യം പുറത്തുവന്നപ്പോള്‍ സിപിഎം പ്രതികരിച്ചിരുന്നില്ല. എട്ട് ഇടപാടുകള്‍ വഴിയാണ് പത്തു കോടി വാങ്ങിയത്. 2019 ഏപ്രില്‍ അഞ്ച്, ഒന്‍പത്, 11 തീയതികളാലായിരുന്നു ഇലക്‌ട്രോണിക് ഇടപാടുകള്‍. 2019ല്‍ സിപിഎമ്മിന് മൊത്തം ലഭിച്ചത് 20 കോടിയാണ്. അതിന്റെ പകുതിയും ഡിഎംകെ നല്‍കിയതാണ്. 2018ല്‍ വെറും മൂന്നു കോടി മാത്രം ലഭിച്ച പാര്‍ട്ടിക്കാണ് 2019ല്‍ 20 കോടി ലഭിച്ചത്, 550 ശതമാനം വര്‍ദ്ധന.

തങ്ങള്‍ സമരം ചെയ്ത് കേരളത്തിലെ ബ്രാഞ്ചുകള്‍ പൂട്ടിച്ച മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് സിപിഎം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് 2.65 കോടി രൂപ വാങ്ങി. ഇതിനു പുറമേ ഹൈദരാബാദിലെ നവയുഗ് എഞ്ചിനീയറിങ് കമ്പനി നല്‍കിയത്  50 ലക്ഷമാണ്. ഡിഎംകെ സിപിഐക്ക് നല്‍കിയത് അഞ്ചു കോടിയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്ത് സിപിഎം ചെലവിട്ടത് 34.9 കോടി രൂപയാണ്. 2014ല്‍ ലോക്‌സഭ നിയമസഭാ തെരഞ്ഞെടുപ്പകള്‍ക്ക് സിപിഎം ചെലവിട്ടത് 18.7 കോടിയായിരുന്നു.

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.