×
login
‘സി.പി.എമ്മിന്‍റെ സ്ത്രീ സൗഹൃദ പാര്‍ട്ടിയെന്ന ലേബല്‍ അനര്‍ഹം; നജീബ് കാന്തപുരം എം.എല്‍.എ

എം.ജി സര്‍വകലാശാലയില്‍ എസ് എഫ് ഐയ്ക്കാന്‍ എ ഐഎസ്എഫ് വനിതാ പ്രവര്‍ത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും കാമ്പസില്‍ അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കാത്ത ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ വിമര്‍ശിച്ച് നജീബ് കാന്തപുരം എം.എല്‍.എ.

തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ എസ് എഫ് ഐയ്ക്കാന്‍ എ ഐഎസ്എഫ് വനിതാ പ്രവര്‍ത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും കാമ്പസില്‍ അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കാത്ത ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ വിമര്‍ശിച്ച്  നജീബ് കാന്തപുരം എം.എല്‍.എ.  

സിപിഎമ്മിന്‍റെ ഒട്ടേറെ കപട നിലപാടുകളില്‍ പ്രധാനപ്പെട്ടതാണ് സ്ത്രീ സൗഹൃദ പാര്‍ട്ടിയെന്ന് അവര്‍തന്നെ അവര്‍ക്കു നല്‍കിയ അനര്‍ഹമായ ലേബലെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.  ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമോ അദ്ദേഹത്തിന്‍റെ പാർട്ടി നേതാക്കളോ ഈ കണ്ട മനുഷ്യത്വ വിരുദ്ധത മുഴുവൻ അരങ്ങേറിയ കഴിഞ്ഞ ദിവസങ്ങളിൽ എപ്പോഴെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ വന്നുനിന്നു സ്ത്രീസൗഹൃദ സംസാരങ്ങൾ നടത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? -അദ്ദേഹം ചോദിച്ചു.  

എം.ജി യൂണിവേഴ്സിറ്റിയിൽ ഇന്നലെ എസ്.എഫ്.ഐ നടത്തിയ അതിക്രമങ്ങൾ എല്ലാവരും കണ്ടതാണ്. എ ഐഎസ്എഫ് വനിതാ നേതാവുൾപ്പെടെയുള്ളവരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചും ആക്രമിച്ചും എസ്എഫ്ഐ അവരുടെ തനത് സ്വഭാവം കാണിച്ചു. തന്തയില്ലാത്ത കുഞ്ഞിനെ ജനിപ്പിക്കുമെന്നൊക്കെ പറഞ്ഞുകളഞ്ഞ എസ്എഫ്ഐ നേതാവിന്‍റെ വാക്കുകൾ അവിചാരിതമല്ല.  

മറ്റൊന്ന്, അനുപമ എന്ന സഹോദരി തന്‍റെ കുഞ്ഞിനെ വിട്ടുകിട്ടാൻ ഇനി മുട്ടാത്ത അധികാര കേന്ദ്രങ്ങളില്ല. ഡിജിപി തൊട്ട് പാർട്ടി കേന്ദ്ര നേതാക്കൾ വരെയുള്ളവരോടവർ അപേക്ഷിച്ചു. പക്ഷേ, ഏരിയ കമ്മിറ്റി അംഗമായ അവരുടെ പിതാവിന്‍റെ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് മുന്നിൽ ശ്രമങ്ങൾ വിഫലമായി. എല്ലാവരും കയ്യൊഴിഞ്ഞു. മാതാപിതാക്കളെ കബളിപ്പിച്ച് കുഞ്ഞിനെ കേരളത്തിന് പുറത്തേക്ക് ദത്തുനൽകി. 

 

  comment

  LATEST NEWS


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.