×
login
മന്ത്രി എം.വി.ഗോവിന്ദന്റെ യോഗത്തില്‍ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് ‍നേതാവ് റിജില്‍ മാക്കുറ്റിയെ അടിച്ചോടിച്ച് സിപിഎം പ്രവര്‍ത്തകര്‍; നിലവിളി ​(വീഡിയോ)

കരഞ്ഞുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓടി രക്ഷപെട്ടത്. ഓടുന്ന വഴിയിലും സിപിഎം പ്രവര്‍ത്തകര്‍ റിജിലിനേയും സംഘത്തേയും പിന്നാലെ എത്തി മര്‍ദിച്ചു.

കണ്ണൂര്‍: സിപിഎം വിളിച്ചു ചേര്‍ത്ത കെ റെയിലിന്റെ വിശദീകരണ യോഗത്തില്‍ കൈയാങ്കളി. മന്ത്രി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത ചടങ്ങിലേക്ക് തള്ളിക്കയറാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. എം.വി.ജയരാജന്‍, പി.ജയരാജന്‍ അടക്കം സിപിഎമ്മിന്റെ കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളാണ് ദിനേശ് ഓഡിറ്റോറിയത്തിലെ ചടങ്ങിനെത്തിയിരുന്നത്. അടച്ചിട്ട ഹാളില്‍ യോഗം തുടങ്ങിയ ഉടന്‍ കതകില്‍ ശക്തമായി അടിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍. വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലാണ് ചില യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത്. പോലീസുകാര്‍ ഇവരെ നീക്കുന്നതിനിടെ സിപിഎം-ഡിവൈഎഫ്‌ഐ സംഘമെത്തി റിജിലിനേയും സംഘത്തേയും വളഞ്ഞിട്ട് അടിച്ചു. 

പോലീസ് നോക്കിനില്‍ക്കെയാണ് ആക്രമം. ഹാളിന്റെ മുന്നില്‍ നിന്ന് റിജിലിനെ അടിച്ച് പുറത്തേക്ക് ഓടിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓടി രക്ഷപെട്ടത്. ഓടുന്ന വഴിയിലും സിപിഎം പ്രവര്‍ത്തകര്‍ റിജിലിനേയും സംഘത്തേയും പിന്നാലെ എത്തി മര്‍ദിച്ചു.

Facebook Post: https://www.facebook.com/janmabhumionline/videos/2305495976258993/

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.