×
login
വഴിയില്‍ കുഴിയുണ്ടെന്ന് പാര്‍ട്ടി പത്രത്തിലും പരസ്യം; കേരള സര്‍ക്കാരിനെ ഉദേശിച്ചെന്ന് സിപിഎം അനുഭാവികള്‍; 'ന്നാ താന്‍ കേസ് കൊട്' എതിരെ സൈബര്‍ ആക്രമണം

'തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നായിരുന്നു പത്ര പരസ്യം. ഇതിനു പിന്നാലെയാണ് ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് സിനിമക്കെതിരെ ഹേറ്റ് ക്യപയിനിംഗ് ആരംഭിച്ചത്. സിനിമ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് എന്നാണ് ഒരു വിഭാഗം നവമാധ്യമങ്ങള്‍ വഴി പ്രതികരിച്ചത്.

തിരുവനന്തപുരം: രതീഷ് ബാലകൃഷ്ണന്‍ സംവിധനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകനെത്തുന്ന 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന്റെ പത്രപരസ്യം വിവാദത്തില്‍. സിനിമയുടെ റിലീസ് ദിനമായ ഇന്ന് പത്രത്തില്‍ നല്‍കിയ പരസ്യത്തിനെതിരെയാണ് സൈബര്‍ ആക്രമണം.

'തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നായിരുന്നു പത്ര പരസ്യം. ഇതിനു പിന്നാലെയാണ് ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് സിനിമക്കെതിരെ ഹേറ്റ് ക്യാമ്പയിനിങ് ആരംഭിച്ചത്. സിനിമ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് എന്നാണ് ഒരു വിഭാഗം നവമാധ്യമങ്ങള്‍ വഴി പ്രതികരിച്ചത്. സിനിമയ ബഹിഷ്‌കരിക്കുന്നു എന്ന തരത്തിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. റോഡിലെ കുഴുകള്‍ കൊണ്ട് വ്യക്തികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്.

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.