login
കാപ്പന് സീറ്റ് നല്‍കാത്തത് തിരിച്ചടിയായി; പാലായിലെ തോല്‍വിയില്‍ നാണംകെട്ട് സിപിഎം; ന്യായീകരിച്ച് നേതൃത്വം

ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫിലേക്കുള്ള വരവ് സിപിഎമ്മിലെ താഴേത്തട്ടിലുള്ള വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നില്ല. കൂടാതെ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ നഗരസഭാ കൗണ്‍സിലില്‍ സിപിഎം കൗണ്‍സിലറും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറും തമ്മിലുണ്ടായ അടിയും തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് ജോസ് വിഭാഗം നേതാക്കള്‍ പറയുന്നത്.

പൊന്‍കുന്നം: സംസ്ഥാനത്തൊട്ടാകെ നേട്ടം കൊയ്തപ്പോഴും പാലായില്‍ മാണി സി.കാപ്പനില്‍ നിന്ന് പിടിച്ചെടുത്ത സീറ്റില്‍ ജോസ് കെ.മാണി പരാജയപ്പെട്ടത് സിപിഎമ്മിന് നാണക്കേടായി. പാലായിലെ തോല്‍വി ബിജെപിയുടെ വോട്ടുകൊണ്ടാണെന്ന് പറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കുമ്പോഴും സിപിഎം പ്രവര്‍ത്തകരുടെ വോട്ടുകള്‍ വലിയ തോതില്‍ മാണി സി. കാപ്പന് അനുകൂലമായി ലഭിച്ചെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍.

ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫിലേക്കുള്ള വരവ് സിപിഎമ്മിലെ താഴേത്തട്ടിലുള്ള വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നില്ല. കൂടാതെ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ നഗരസഭാ കൗണ്‍സിലില്‍ സിപിഎം കൗണ്‍സിലറും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറും തമ്മിലുണ്ടായ അടിയും തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് ജോസ് വിഭാഗം നേതാക്കള്‍ പറയുന്നത്. ഈ സംഭവം സിപിഎം പ്രവര്‍ത്തകര്‍ക്ക് ഏറെ അമര്‍ഷം ഉണ്ടാക്കി. ഇതിനിടെ ജോസ് കെ.മാണിയുടെ തോല്‍വിയെക്കുറിച്ച് യൂത്ത്ഫ്രണ്ട് നേതാവ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി.കാപ്പന് സീറ്റ് നല്‍കാതെ ജോസ് കെ. മാണിക്ക് സീറ്റ് നല്‍കിയതോടെ എല്‍ഡിഎഫ് വിരുദ്ധ വികാരം മണ്ഡലത്തില്‍ രൂപപ്പെട്ടെന്ന് സിപിഎം പ്രവര്‍ത്തകര്‍ പോലും പറയുന്നു. ഈ വിരുദ്ധ വികാരം വോട്ടാക്കുന്നതില്‍ മാണി സി. കാപ്പന്‍ വിജയിച്ചെന്നും ആണ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടുകൊണ്ടാണ് കാപ്പന്‍ വിജയിച്ചതെന്നാണ് സിപിഎം സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം എതിരായതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിന് പോലും നാണക്കേടായിരിക്കുകയാണ് പാലായിലെ തോല്‍വി.  

സിപിഎമ്മിലെ സിന്ധുമോള്‍ ജേക്കബിനെ പിറവത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് തിരിച്ചടിയായെന്നാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരുടെ മറ്റൊരാരോപണം. ഇവിടെയും സിപിഎം വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായെന്ന് ആരോപണമുണ്ട്. സിപിഎം പ്രവര്‍ത്തകയെ അതേ മുന്നണിയിലെ മറ്റൊരു കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചതും സിപിഎം പ്രവര്‍ത്തകരുടെ എതിര്‍പ്പിന് കാരണമായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയാണ് ചില സീറ്റുകളില്‍ പരാജയപ്പെടാന്‍ കാരണമായതായി കേരള കോണ്‍ഗ്രസ് എമ്മിലെ പൊതു അഭിപ്രായം.

ജോസ് കെ.മാണിയുടെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം തയാറായേക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചില്ലെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍.

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത്: രണ്ട് വിമാനകമ്പനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു; സാധാരണ കാര്‍ഗോയെ നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്പനികൾ


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.