login
മന്‍സൂറിനെ കൊന്നത് സിപിഎം- ലീഗ് ധാരണയക്ക് തടയിടാന്‍; പിന്നില്‍ 'ക്യാപ്റ്റനെ' വെട്ടാന്‍ കണ്ണുര്‍ ലോബിയുടെ കളി

വോട്ടെണ്ണുമ്പോള്‍ തൂക്ക് സഭ ആണ് വരുന്നതെങ്കില്‍ ഭരണം നിലനിര്‍ത്താന്‍ സി.പി.ഐ.എം മുസ്ലിം ലീഗുമായി സഖ്യത്തിന് ശ്രമിച്ചേക്കാനുള്ള സാധ്യതയുണ്ട്‌.

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നില്‍  രാഷ്ട്രീയ പകയക്കപ്പുറം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെന്ന് സൂചന. തെരഞ്ഞെടുപ്പിനി ശേഷം സിപിഎം- ലീഗ് ധാരണ ഉണ്ടാകാതിരിക്കാന്‍ ഒരു മുഴം നീട്ടി എറിഞ്ഞതാണ് കൊലപാതകം എന്ന് സംശയിക്കുന്നവര്‍ ഏറെയാണ്.

കൊലക്കേസിലെ  പ്രതി ആത്മഹത്യ ചെയ്യുകയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം ഏറ്റിരുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍  ദുരൂഹത ഏറുകയാണ്. മരണത്തിന് മുന്‍പ് ആരൊക്കെയോ ചേര്‍ന്ന്മര്‍ദ്ദിച്ചത്പോലെയാണ്  ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരിക്കുന്നത്. ദുരൂഹത ഈ കൊലക്കേസിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് തീര്‍ന്ന ദിവസം ഒരു മുസ്ലിം ലീഗുകാരനെ  സി.പി.ഐ.എമ്മുകാര്‍ കൊല്ലുന്നതില്‍ വല്ലാത്ത ആസ്വഭാവികതയുണ്ട്. ഏത് വിഭാഗത്തിന്റെ രക്ഷകര്‍ത്തൃത്വവും സംരക്ഷക ഭാവവും ആണോ സി.പി.ഐ.എം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്, ആ വിഭാഗത്തെ ഒന്നടങ്കം ശത്രു പക്ഷത്തേക്ക് ഒറ്റയടിക്ക് തിരിക്കുന്ന നടപടിയാണിത്.

അവിടെ തന്നെയാണ് ഇതിലെ ദുരൂഹതയും തുടങ്ങുന്നത്.പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന കണ്ണൂര്‍ ഘടകം. സ്വയം പാര്‍ട്ടിയായി മാറിയിരിക്കുന്ന സംസ്ഥാന ഏകാധിപതിയേ വീഴ്ത്താന്‍ ഒളിയമ്പുകള്‍ എയ്തു കൊണ്ടിരിക്കുന്ന സ്വയം കണ്ണൂരിലെ പാര്‍ട്ടി ആയി മാറിയിരിക്കുന്ന ജില്ലാ ഏകാധിപതി.

വോട്ടെണ്ണുമ്പോള്‍ തൂക്ക് സഭ ആണ് വരുന്നതെങ്കില്‍ ഭരണം നിലനിര്‍ത്താന്‍ സി.പി.ഐ.എം മുസ്ലിം ലീഗുമായി സഖ്യത്തിന് ശ്രമിച്ചേക്കാനുള്ള സാധ്യതയുണ്ട്‌.

ആഗ്രഹിച്ചാല്‍ പോലും അങ്ങനെയൊരു സഖ്യത്തില്‍ ചേരാന്‍ ലീഗിന് തടയിടാനായിരുന്നു ചോര വീഴ്ത്തിയത്.   ഇത് കൃത്യമായി പറയാന്‍ കഴിയുമായിരുന്ന ഒരാളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ആത്മ്ഹത്യയോ കൊന്നു കെട്ടിത്തൂക്കിയതോ എന്നാണറിയാനുള്ളത്.

എരന്നു വാങ്ങി ശീലമായി പോയി എന്ന ഫേസ്ബുക് പോസ്റ്റിലൂടെ ലീഗുകാരുടെ മുറിവില്‍ ഉപ്പ് പുരട്ടിയതും സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയതും വെറുപ്പിന്റെ വിടവിനെ പരമാവധി വലുതാക്കിയതും  യാദൃശ്ചികമല്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഏത് രാഷ്ട്രീയ അടവും നടപ്പാക്കുന്നത് ആളുകളെ കൊന്നിട്ടാണ്.കൊല്ലുക എന്നതല്ലാതെ ഒരു അടവും സത്യത്തില്‍ അവര്‍ക്കില്ല.എന്ത് പ്രശ്‌നത്തിനും അവരുടെ പരിഹാരം എന്നാല്‍ ഒരാളെ കൊല്ലാം എന്നതായിരിക്കും.മനുഷ്യരെ കൊന്ന് വളര്‍ന്ന പ്രത്യയശാസ്ത്രമാണത്.

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.