login
മന്ത്രി എ.കെ.ബാലന് പകരം ഭാര്യ ജമീലയെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം; കടുത്ത എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം; ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ്

ബാലന്‍ ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ നീക്കം. 2011 മുതല്‍ എ കെ ബാലനാണ് തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

പാലക്കാട്: മന്ത്രി എ കെ ബാലന് പകരം തരൂര്‍ നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം. ഡോ കെ പി ജമീലയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ സജീവമായ ചര്‍ച്ചയാണ് നടക്കുന്നത്. എന്നാല്‍, നീക്കത്തിനെതിരേ പ്രദേശിക നേതൃത്വം കടുത്ത വിയോജിച്ച് അറിയിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് ഉള്‍പ്പെടെ എല്ലാകാര്യങ്ങളും ഇന്ന് ചേരുന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നത്.

മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറായ ജമീല നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്. ബാലന്‍  ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ നീക്കം. 2011 മുതല്‍ എ കെ ബാലനാണ് തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2008ലെ നിയമസഭാ പുനര്‍നിര്‍ണയത്തോടെയാണ് തരൂര്‍ മണ്ഡലം നിലവില്‍ വരുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ് തരൂര്‍. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര, കാവശേരി, കോട്ടായി, കുത്തന്നൂര്‍, പെരിങ്ങോട്ടുകുറിശി, പുതുക്കോട്, തരൂര്‍, വടക്കാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊളളുന്നതാണ് തരൂര്‍ മണ്ഡലം.

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.