ആര്‍എസ്എസിനെ കുറ്റക്കാരാക്കി പ്രദേശത്ത് സമാധാനം തകര്‍ക്കാനായിരുന്നു സിപിഎം നേതൃത്വത്തിന്റെ ശ്രമം.
ബാലുശ്ശേരി (കോഴിക്കോട്): കോട്ടൂര്‍ പഞ്ചായത്തിലെ പാലോളിയില്‍ എസ്ഡിപിഐയുടെ ബോര്‍ഡ് നശിപ്പിക്കുന്നതിനിടെയാണ് ഡിവൈഎഫ്ഐ നേതാവ് വടിവാളുമായി പിടിയിലാതെന്ന് വ്യക്തമായി. സിപിഎം ആസൂത്രണം ചെയ്ത വ്യാപക കലാപ നീക്കത്തിന്റെ ഭാഗമായാണ് ബോര്‍ഡ് നശിപ്പിക്കാനുള്ള ശ്രമമെന്ന് വ്യക്തമായിട്ടുണ്ട്.
ഡിവൈഎഫ്ഐ തൃക്കുറ്റിശ്ശേരി യൂണിറ്റ് സെക്രട്ടറി പാലോളി കരിവള്ളി കുന്നുമ്മല്‍ വാഴേന്റെ വളപ്പില്‍ ജിഷ്ണു രാജ് (24) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആര്‍എസ്എസിനെ കുറ്റക്കാരാക്കി പ്രദേശത്ത് സമാധാനം തകര്‍ക്കാനായിരുന്നു സിപിഎം നേതൃത്വത്തിന്റെ ശ്രമം. നേരത്തെ മുസ്ലിം ലീഗും സിപിഎമ്മും തമ്മിലും പ്രദേശത്ത് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
എസ്ഡിപിഐ പാലോളി ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച മലബാര്‍ സ്വാതന്ത്യസമര പോരാളികളുടെ പട്ടിക ഉള്‍പ്പെടുന്ന ഫഌക്സ് ബോര്‍ഡാണ് ബൈക്കിലെത്തിയ ജിഷ്ണു രാജ് നശിപ്പിച്ചത്. ഇത് പ്രദേശവാസികള്‍ കണ്ടതോടെ എസ്ഡിപിഐ-മുസ്ലിം ലീഗ് സംഘം സംഘടിച്ചെത്തി ജിഷ്ണു രാജിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമീപത്തെ വയലിലിട്ടാണ് മര്‍ദ്ദിച്ചത്. ജിഷ്ണു രാജിന്റെ ബൈക്കും വയലിലേക്ക് തള്ളിയിട്ടു. പോലീസ് എത്തി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അക്രമി സംഘം പോലീസിനെ അസഭ്യം പറയുകയും ചെയ്തിരുന്നു.
സിപിഎം നേതൃത്വം പറഞ്ഞിട്ടാണ് ബോര്‍ഡ് നശിപ്പിക്കാന്‍ വടിവാളുമായി വന്നതെന്നും നേരത്തെ പാലോളിയിലെ അലേഖ വായനശാല നശിപ്പിച്ചതും മുസ്ലിം ലീഗിന്റെ പതാക നശിപ്പിച്ചതും താനാണെന്നും എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ പുറത്ത് വീട്ട വീഡിയോയില്‍ ജിഷ്ണു രാജ് സമ്മതിക്കുന്നുണ്ട്. അധ്യാപകന് ഉള്‍പ്പെടെയുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണ് വന്നതെന്നും ജിഷ്ണുരാജ് പറയുന്നു.
എന്നാല്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി കളവ് പറയിപ്പിച്ച് പ്രചരിപ്പിച്ചതാണെന്നാണ് ജിഷ്ണു രാജിന്റെ വിശദീകരണം. ബോര്‍ഡ് നശിപ്പിച്ചതിനും മാരകായുധം കൈവശം വച്ചതിനും ജിഷ്ണു രാജിനെതിരെയും ആള്‍ക്കൂട്ട അക്രമം നടത്തിയതിന് എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ജിഷ്ണു രാജിന്റെ മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ടെങ്കിലും കേസ് അട്ടിമറിക്കാനുള്ള നീക്കം സിപിഎം ഉന്നത നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം
മന്ത്രി സജി ചെറിയാന് നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്
റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്
ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു
മണിരത്നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
മന്ത്രി സജി ചെറിയാന് പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന