×
login
ലഹരികടത്ത് സംഘവുമായി ബന്ധമുള്ളതായി കണ്ടെത്താനായില്ല, അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല; സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസിന് ക്ലീന്‍ചിറ്റ്

സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഈ റിപ്പോര്‍ട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബിനാമി ആണ്. ഇയാള്‍ക്ക് ക്രിമിനല്‍ മാഫിയാ ബന്ധമുണ്ടെന്നുമാണ് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ആലപ്പുഴ : ലഹരികടത്ത് കേസിലടക്കം ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസിന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്. കോടികള്‍ വിലമതിക്കുന്ന പുകയില ലഹരി ഉത്പ്പന്നങ്ങള്‍ കടത്തിയ ലോറിയുടെ ഉടമയാണ് ഷാനവാസ്. ഇക്കാര്യം മുന്‍ അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാല്‍ ലഹരി ഇടപാടുകളില്‍ ഷാനവാസിന് ബന്ധമുള്ളതായി കണ്ടെത്താനായില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  

കേബിള്‍ കരാറുകാരന്‍ എന്ന നിലയില്‍ തന്നെ ഷാനവാസിന് നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് ഇയാള്‍ക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കരുനാഗപ്പള്ളി കേസില്‍ ഷാനവാസ് പ്രതിയല്ലെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

എന്നാല്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഈ റിപ്പോര്‍ട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിന്റെ ബിനാമി ആണ്. ഇയാള്‍ക്ക് ക്രിമിനല്‍ മാഫിയാ ബന്ധമുണ്ടെന്നുമാണ് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.  


ഈ മാസം ആദ്യമാണ് കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പോലീസ് പിടികൂടിയത്. ഷാനവാസിന്റെ വാഹനത്തിലായിരുന്നു ലഹരി കടത്തല്‍. പ്രതികള്‍ക്ക് മുമ്പും സമാനസ്വഭാവമുള്ള കേസുമായി ബന്ധമുണ്ടായിരുന്നു. സിപിഎം കൗണ്‍സിലര്‍ പോലീസിനുമേല്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തിയാണ് ഇത്തരത്തില്‍ അനുകൂല റിപ്പോര്‍ട്ട് സംഘടിപ്പിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.