×
login
മോഡലിനെ കൂട്ടബലാത്സംഗം ‍ചെയ്യാന്‍ വഴിയൊരുക്കിയ രാജസ്ഥാന്‍ കാരി ഡിംപിള്‍ ലാംബ‍യ്ക്ക് വേണ്ടി ഹാജരാകാന്‍ ആളൂരും അഫ്സലും തമ്മില്‍ കടിപിടി

ഴിഞ്ഞ ദിവസം കൊച്ചിയില്‍ മോഡലായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ വഴിയൊരുക്കിക്കൊടുത്തത് രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബയാണെന്നാണ് മോഡലിന്‍റെ മൊഴി.ഈ ഡിംപിള്‍ ലാംബയുടെ കേസെടുക്കാന്‍ ക്രിമിനല്‍ അഭിഭാഷകരായ ആളൂരും അഫ്സലും തമ്മില്‍ കോടതി മുറിയില്‍ അടിപൊട്ടി.

മോഡലായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ വഴിയൊരുക്കിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ (ഇടത്ത്) ബി.എ.ആളൂര്‍ (വലത്ത്)

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍  മോഡലായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ വഴിയൊരുക്കിക്കൊടുത്തത് രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബയാണെന്നാണ് മോഡലിന്‍റെ മൊഴി. ഡിംപിള്‍ ലാംബയോടൊപ്പം കൊച്ചിയിലെ ബാറിലെത്തിയ മോഡലിന് ഡിംപിള്‍ ലാംബ എന്തോ പൊടി കലക്കി നല്‍കിയെന്ന് സംശയിക്കുന്നതായും മോഡല്‍ പറഞ്ഞിരുന്നു. പിന്നീട് മൂന്ന് ചെറുപ്പക്കാര്‍ക്കൊപ്പം പെണ്‍കുട്ടിയെ കയറ്റിവിട്ടതും ഡിംപിള്‍ ലാംബ തന്നെ. കൂട്ടബലാത്സംഗത്തിന് ശേഷം വീണ്ടും ബാറിലെത്തിയ വാഹനത്തില്‍ ഡിംപിള്‍ ലാംബ കയറി ഈ മോഡലിനെ അവള്‍ താമസിക്കുന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.  

ഇപ്പോള്‍ ഈ ഡിംപിള്‍ ലാംബയ്ക്ക് വേണ്ടി ഹാജരാകാന്‍ വേണ്ടി രണ്ട് അഭിഭാഷകര്‍ തമ്മിലുള്ള അടിയ്ക്കും കോടതി പരിസരം സാക്ഷ്യം വഹിച്ചു. ക്രിമിനല്‍ അഭിഭാഷകരായ ആളൂരും അഫ്സലും തമ്മിലായിരുന്നു ആര് ഡിംപിള്‍ ലാംബയ്ക്ക് വേണ്ടി ഹാജരാകണം എന്നത് സംബന്ധിച്ച് തര്‍ക്കം നടന്നത്. തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയിലെത്തി. ഇരുവരും കോടതി മുറിയില്‍ കയറി. ഒരു ഘട്ടത്തില്‍ അഫ്സലിനോട് ഇറങ്ങിപ്പോകാന്‍ ആളൂര്‍ കല്‍പിക്കുകയും ചെയ്തു.  


കാര്യങ്ങള്‍ സംസ്കാരത്തിന്‍റെയും മാന്യതയുടെയും അതിരുവിടുകയാണെന്ന് തോന്നിയ മജിസ്ട്രേറ്റ് ഇത് ചന്തയല്ലെന്ന് ഇരുഅഭിഭാഷകരെയും ഓര്‍മ്മിപ്പിച്ചു. ആരെയാണ് താന്‍ കേസ് ഏല്‍പിച്ചിരിക്കുന്നതെന്ന് മജിസ്ട്രേറ്റ് തന്നെ ഡിംപിളിനോട് ചോദിച്ചു. ഒടുവില്‍ ‍ഡിംപിള്‍ ലാംബ തന്നെ കാര്യം വ്യക്തമാക്കി. താന്‍ കേസ് ഏല്‍പിച്ചത് അഫ്സലിനെയാണെന്ന് പറഞ്ഞതോടെ ആളൂരിന് പിന്മാറേണ്ടി വന്നു.  

പിന്നീട് വാദം കേട്ട കോടതി നാല് പ്രതികളെയും അ‍ഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. 

 

  comment

  LATEST NEWS


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.