×
login
കാപ്പാ‍ നാടുകടത്തല്‍: ഗുണ്ടകള്‍ക്ക് 'സുഖവാസകാലം', നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുന്നു

2018 മുതല്‍ 2021 വരെ കാപ്പാ നിയമം വകുപ്പ് 3 പ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 89 ശുപാര്‍ശകള്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചതില്‍ 20 ശുപാര്‍ശകള്‍ അംഗീകരിച്ച് കരുതല്‍ തടങ്കല്‍ ഉത്തരവായി. 69 ശു പാര്‍ശകള്‍ നിരസിച്ചു.

കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തല്‍ ഗുണ്ടകള്‍ക്ക് സുഖവാസകാലം. ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചെന്ന് വരുത്താന്‍ പോലീസ് കാപ്പാ നിയമ പ്രകാരം സ്വീകരിക്കുന്ന നാടുകടത്തല്‍ പ്രഹസനമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നടന്ന സംഭവങ്ങള്‍.  

നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുന്നു. നടപടിക്ക് വിധേയരാകുന്നവര്‍ സമീപ ജില്ലകളിലിരുന്ന് ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. എന്നാല്‍ ഇവരെ നിരീക്ഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. രാത്രികാലങ്ങളില്‍ ഇവര്‍ വീടുകളില്‍ എത്തുകയും ഒളിവില്‍ കഴിഞ്ഞ് സഹപ്രവര്‍ത്തകരെ ഉപയോഗിച്ച് ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നതുമാണ് പതിവ്. എന്നാല്‍ പോലീസ് ഇത്തക്കാരെ കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നതാണ് അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണമാകുന്നത്. 2018 മുതല്‍ 2021 വരെ കാപ്പാ നിയമം വകുപ്പ് 3 പ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 89 ശുപാര്‍ശകള്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചതില്‍ 20 ശുപാര്‍ശകള്‍ അംഗീകരിച്ച് കരുതല്‍ തടങ്കല്‍ ഉത്തരവായി. 69 ശുപാര്‍ശകള്‍ നിരസിച്ചു.  


കരുതല്‍ തടങ്കല്‍ ഉത്തരവായ 20 ശുപാര്‍ശകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ സമര്‍പ്പിച്ച് അപ്പീല്‍ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 9 എണ്ണം കാപ്പാ അഡൈ്വസറി ബോര്‍ഡും 2 എണ്ണം കേരള ഹൈക്കോടതിയും ഒരു കരുതല്‍ തടങ്കല്‍കേരള സര്‍ക്കരും റദ്ദ് ചെയ്തു.  2018 മുതല്‍ 2021 വരെ പോലീസ് സമര്‍പ്പിച്ച 89 ശുപാര്‍ശകളില്‍ 8 എണ്ണത്തില്‍ മാത്രമെ കരുതല്‍ തടങ്കല്‍ ഉത്തരവ് നടപ്പാക്കാന്‍ സാധിച്ചിട്ടുള്ളു. 

2018 മുതല്‍ 2021 വരെ കാപ്പാ നിയമം വകുപ്പ് 15 പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 78 ശുപാര്‍ശകള്‍ എറണാകുളം റേഞ്ച് ഡിഐജി അവര്‍കള്‍ക്ക് സമര്‍പ്പിച്ചതില്‍ 51 ശുപാര്‍ശകള്‍ അംഗീകരിച്ചു. 26 ശുപാര്‍ശകള്‍ നിരസിച്ചു. പ്രതികള്‍ സമര്‍പ്പിച്ച് അപ്പീല്‍ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 11 എണ്ണം കാപ്പാ അഡൈ്വസറി ബോര്‍ഡും 1 എണ്ണം കേരള ഹൈക്കോടതിയും റദ്ദ് ചെയ്തു..  

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.