×
login
കേരളത്തിലെ 744 പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; 691 പേര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം, 18 പേരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ ഡിവൈഎസ്പിയും പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരും സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട പോലീസുകാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സേനയിലെ ഉദ്യോഗസ്ഥരില്‍ 744 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 18 പേരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.  

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ ഡിവൈഎസ്പിയും പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരും സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട പോലീസുകാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐ വരെയുള്ള ജീവനക്കാരെ പിരിച്ചുവിടാന്‍ റേഞ്ച് ഐജിമാര്‍ക്ക് സാധിക്കും. എന്നാല്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ പിരിച്ചുവിട്ടവരെ ഉള്‍പ്പെടുത്തിയാല്‍ സേനയില്‍ നിന്നും പുറത്തായ ക്രിമിനലുകളുടെ എണ്ണം ഇനിയും കൂടും. നിലവില്‍ 691 പേര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്.  

അതേസമയം കേസില്‍ ഉള്‍പ്പെട്ട് സസ്‌പെന്‍ഷനിലാകുന്ന പല പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് ജോലിയില്‍ തിരികെ പ്രവേശിച്ച് നിര്‍ണായക പദവികള്‍ വഹിക്കുന്നുമുണ്ട്. പോലീസ് യോഗത്തില്‍ മുഖ്യമന്ത്രി വായിച്ച പട്ടികയില്‍ ഉള്ള അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സ്റ്റേഷന്‍ ചുമതലയും സബ് ഡിവിഷന്‍ ചുമതലയും വഹിക്കുന്നുണ്ടെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

 

  comment

  LATEST NEWS


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.