×
login
പിഞ്ചു മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി പോയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍; പിടിയിലായത് നിരവധി കേസുകളിലെ പ്രതികളായ റിയാസും ഷാനും

ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച് ഫോണിലൂടെ സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വര്‍ണവും പണവും കൈക്കലാക്കി സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടന്നു മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മറ്റും താമസിച്ചു ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു .

തിരുവനന്തപുരം: പിഞ്ചു മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി പോയ രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍. പള്ളിക്കല്‍ സ്വദേശികളായ  ഭര്‍തൃമതി കളായ രണ്ടു സ്ത്രീകള്‍ പ്രായപൂര്‍ത്തിയാവാത്ത കൊച്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം കാറില്‍ കഴിഞ്ഞ ക്രിസ്മസിന്റെ പിറ്റേദിവസം രാത്രി നാടുവിടുകയായിരുന്നു. വര്‍ക്കല രഘുനാഥപുരം  ബിഎസ് മന്‍സില്‍ മജീദ് മകന്‍ 38 വയസ്സുള്ള ഷൈന്‍ എന്ന് വിളിക്കുന്ന ഷാന്‍ , കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ ബഷീര്‍കുട്ടി മകന്‍ 34 വയസ്സുള്ള റിയാസ് എന്നിവരാണ് രണ്ടു സ്ത്രീകള്‍ക്കൊപ്പം തമിഴ്‌നാട്  കുറ്റാലത്ത് ഉള്ള ഒരു റിസോര്‍ട്ടില്‍ നിന്നും പിടിയിലായത്

ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച്  ഫോണിലൂടെ  സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വര്‍ണവും പണവും കൈക്കലാക്കി സ്ത്രീകളോടൊപ്പം  വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടന്നു മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മറ്റും താമസിച്ചു ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു . ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നര വയസ്സും നാലു വയസ്സും 12 വയസ്സുള്ള ഉള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക്  അഞ്ചു വയസ്സുള്ള ഒരു  കുട്ടിയും ഉണ്ടായിരുന്നു അമ്മമാര്‍ ഉപേക്ഷിച്ചുപോയ കൊച്ചുകുട്ടികള്‍ അമ്മമാരെ കാണാതെ ഭക്ഷണം  കഴിക്കാതെയും ഉറങ്ങാതെയും വളരെ അപകടാവസ്ഥയില്‍ ആയിരുന്നു. സ്ത്രീകളെ കാണാതായതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡോക്ടര്‍ ദിവ്യ വി ഗോപിനാഥിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം  ഡിവൈഎസ്പി പി നിയാസിന്റെ  മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ സിഐ പി ശ്രീജിത്ത്, എസ്‌ഐ സഹില്‍, എസ്എസ്പിഒ രാജീവ് സിപിഓ ഷമീര്‍, അജീഷ്, മഹേഷ്  വനിതാ പോലീസ് ഉദ്യോഗസ്ഥരായ അനു മോഹന്‍, ഷംല എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു  

പ്രതികള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളില്‍ ഷൈന്‍ ഏഴുകോണ്‍ ഏനാത്ത് പോലീസ് സ്‌റ്റേഷനു കളിലും റിയാസിന് ശാസ്താംകോട്ട കരുനാഗപ്പള്ളി ചവറ ശൂരനാട് പോത്തന്‍കോട് എന്നീ സ്‌റ്റേഷനുകളിലും വിവിധ കേസുകള്‍ നിലവിലുണ്ട് . കടത്തിക്കൊണ്ട് പോയ സ്ത്രീകളെ തിരിച്ചു കൊടുക്കുന്നതിന്  അവരുടെ ബന്ധുക്കളില്‍ നിന്നും  രണ്ടു ലക്ഷം രൂപ വരെ  മോചനദ്രവ്യമായി ആയി ഇവര്‍ ആവശ്യപ്പെട്ടിരുന്നു.  പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയ കുറ്റത്തിന് ബാല സംരക്ഷണ നിയമ പ്രകാരം  സ്ത്രീകള്‍ക്കെതിരെയും വകുപ്പുകള്‍ ചേര്‍ത്ത് നാലുപേരെയും  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു

 

  comment

  LATEST NEWS


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


  കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


  വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.