login
കോടികളുടെ വനംകൊള്ള‍ വ്യാപകം: തിരുവാഭരണ പാതയിലെ മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമം

സ്വകാര്യ വ്യക്തിയാണ് മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ശ്രമിച്ചത്. അപകടകരമായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അഞ്ചുവര്‍ഷം മുമ്പ് റാന്നി പഞ്ചായത്ത് തീരുമാനിച്ചു. ഇതനുസരിച്ച് വനംവകുപ്പ് വില നിശ്ചയിക്കുകയും നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സമീപത്തെ വസ്തു ഉടമ റാന്നി മുന്‍സിഫ് കോടതിയില്‍ തര്‍ക്കം ഉന്നയിക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം കേസ് പിന്‍വലിച്ചു. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസ് പ്രകാരമാണ് ഇവ മുറിച്ചു മാറ്റിയതെന്നാണ് വസ്തു ഉടമയുടെ വിശദീകരണം. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസില്‍ പിഴവുണ്ടെന്നും അത് മാറ്റി നല്‍കിയതായും പറയുന്നു.

റാന്നി:ശബരിമല തിരുവാഭരണ പാതയില്‍ റാന്നി-മന്ദിരം ജങ്ഷനു സമീപം നിന്നിരുന്ന മരങ്ങള്‍ രാത്രിയില്‍ മുറിച്ചു കടത്താന്‍ ശ്രമം. പഞ്ചായത്തിന്റ അധീനതയിലുള്ള വസ്തുവിലെ തേക്ക്, ആഞ്ഞിലി, റബ്ബര്‍ ഉള്‍പ്പടെ 16 മരങ്ങളാണ് മുറിച്ചിട്ടത്. ഇവ രാത്രിയില്‍ ഇവിടെ നിന്നു കടത്തുന്നതിന്ശ്രമം നടന്നെങ്കിലും ഏതിര്‍പ്പുകള്‍ കാരണം വിജയിച്ചില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടികള്‍ നടക്കുമ്പോഴാണ് ലക്ഷങ്ങളുടെ തടി കടത്തുന്നതിന് ശ്രമം നടക്കുന്നത്. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹികള്‍ ഈ വിവരങ്ങള്‍ റാന്നി എല്‍ആര്‍ തഹസീല്‍ദാറെയും, പഞ്ചായത്ത് സെക്രട്ടറിയെയും അറിയിച്ചു. ഇതേത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചു.

സ്വകാര്യ വ്യക്തിയാണ് മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ശ്രമിച്ചത്. അപകടകരമായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അഞ്ചുവര്‍ഷം മുമ്പ്  റാന്നി പഞ്ചായത്ത് തീരുമാനിച്ചു. ഇതനുസരിച്ച് വനംവകുപ്പ് വില നിശ്ചയിക്കുകയും നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സമീപത്തെ വസ്തു ഉടമ റാന്നി മുന്‍സിഫ് കോടതിയില്‍ തര്‍ക്കം ഉന്നയിക്കുകയും ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം കേസ്  പിന്‍വലിച്ചു. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസ് പ്രകാരമാണ് ഇവ മുറിച്ചു മാറ്റിയതെന്നാണ് വസ്തു ഉടമയുടെ വിശദീകരണം. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസില്‍ പിഴവുണ്ടെന്നും അത് മാറ്റി നല്‍കിയതായും പറയുന്നു.

സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു കടത്തുന്നത് നിയമപരമായി തെറ്റാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ നിയമപരമായി നടപടി സ്വീകരിക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളെ ജില്ലാ ഭരണകൂടം ഗൗരവമായി കണ്ടില്ലെങ്കില്‍ പന്തളം മുതല്‍ ളാഹ വരെ, കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍, മുറിച്ചുമാറ്റപ്പെടുമെന്നും അഭിപ്രായം ഉയരുന്നു.

  comment

  LATEST NEWS

  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍

  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം

  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍

  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി

  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്

  ജനീവയില്‍ നിര്‍ണ്ണായക ഉച്ചകോടി: ജോ ബൈഡനും വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച തുടങ്ങി

  തയ് വാന് മുകളില്‍ 28 യുദ്ധവിമാനങ്ങള്‍ പറത്തി ചൈനയുടെ മുന്നറിയിപ്പ്

  ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് വിലക്ക്; നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് കെ സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.