×
login
വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത; വെട്ടേറ്റ് ചോരയൊലിപ്പിച്ച് ഓടിയ നായ ചത്തു, അറവുകാരനായ കുടിയേറ്റ തൊഴിലാളിയെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു

നാട്ടുകാരാണ് നായയെ ആദ്യം കണ്ടത്. അധികം വൈകാതെ തന്നെ നായ ചത്തു. തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്.

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത. കണ്ണൂർ ചേപ്പറമ്പിൽ നായയെ വെട്ടി പരിക്കേൽപ്പിച്ചു. ഏറെ നേരം ചോരയൊലിപ്പിച്ച് ഓടിയ നായ പിന്നീട് ചത്തു. നായയെ വെട്ടിയ അറവുകാരനായ കുടിയേറ്റ തൊഴിലാളിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാരകമായി മുറിവേറ്റ് ചോര ഒലിപ്പിച്ച് വേദനയിൽ ഓടുന്ന നായയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.  

നാട്ടുകാരാണ് നായയെ ആദ്യം കണ്ടത്. അധികം വൈകാതെ തന്നെ നായ ചത്തു.  തുടര്‍ന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. സമാനമായ നിരവധി കേസുകള്‍ നേരത്തെ സംസ്ഥാനത്തെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ, തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ  കൊന്ന സംഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാക്കനാട് മുന്നു നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പോലീസിന് നല്‍കിയതോടെയായിരിന്നു ആ സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. മാലിന്യസംഭരണ കേന്ദ്രത്തില്‍  മുന്ന് നായകളെ കണ്ടെത്താനെത്തിയ അന്വേഷണ സംഘത്തിന് ലഭിച്ചത് മുപ്പതിലധികം ജ‍ഡങ്ങളാണ്. 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.