login
കസ്റ്റംസ്- സിഎംഒ ബന്ധം തെളിയുന്നു; സി.എം. രവീന്ദ്രന്റെ അടുത്ത ബന്ധു കസ്റ്റംസില്‍; കസ്റ്റംസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ പ്രത്യേക സംഘം

കസ്റ്റംസിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചതും കസ്റ്റംസിന്റെ അന്വേഷണ നടപടികളിലെ വേഗക്കുറവും 'സ്വന്തക്കാരെ' രക്ഷിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ്. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ധനകാര്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം കിട്ടിക്കഴിഞ്ഞു.

കൊച്ചി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും (സിഎംഒ) കേരളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പുറത്ത്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും വകയില്‍ സഹോദരനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ഗോപിനാഥുമാണ് സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്-സിഎംഒ അച്ചുതണ്ടിന് സഹായങ്ങള്‍ക്ക് നല്‍കിയിരുന്നതെന്ന് വെളിവായി. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് പിടി കൊടുക്കാതെ ഒഴിയുന്നതും അതിനാലാണ്. ഗോപിനാഥ് വൈകാതെ അന്വേഷണ ഏജന്‍സിയുടെ പിടിയിലാകുമെന്നാണ് സൂചന.

കസ്റ്റംസിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചതും കസ്റ്റംസിന്റെ അന്വേഷണ നടപടികളിലെ വേഗക്കുറവും  'സ്വന്തക്കാരെ' രക്ഷിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമാണ്. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ധനകാര്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം കിട്ടിക്കഴിഞ്ഞു.

ഗോപിനാഥ് കോഴിക്കോട് ജിഎസ്ടിയില്‍ പിആര്‍ഒയാണ്. ഇയാള്‍ നേരത്തേ ഡിആര്‍ഐയിലും അതിനു മുമ്പ് കസ്റ്റംസിലുമായിരുന്നു. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയും സിപിഎമ്മിന്റെയും പാര്‍ട്ടി നേതാക്കളുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും പിണറായി വിജയന്റെ  ബന്ധുവുമായ സി.എം. രവീന്ദ്രന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇയാള്‍. ക്ലാര്‍ക്ക് പദവിയില്‍ ജോലിക്കു കയറി ഇന്‍സ്പെക്ടറായി, ഇപ്പോള്‍ പിആര്‍ഒയാണ്. ഡിആര്‍ഐയില്‍ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ജോലിയിലിരിക്കെ സ്വര്‍ണക്കടത്തു നടത്തിയവരില്‍നിന്ന് പണം വാങ്ങിയ കേസില്‍ പെട്ടിരുന്നയാളാണ്.

സ്വര്‍ണക്കടത്തു സംഘത്തിന് കസ്റ്റംസിന്റെ കടമ്പ കടന്നുകിട്ടാന്‍ വേണ്ട  നിര്‍ദേശങ്ങളും വിവരങ്ങളും നല്‍കിയിരുന്നത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിമാനത്താവളങ്ങളിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍, കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെ ഏതാനും ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങിയ സംഘമാണിത്. സ്വപ്നയും കൂട്ടരും നടത്തിയതുള്‍പ്പെടെ ആസൂത്രിത സ്വര്‍ണക്കടത്തുകള്‍ ഈ സംഘത്തിന്റെ 'മേല്‍നോട്ട'ത്തിലാണ് നടന്നിരുന്നത്.

സ്വപ്നയും മറ്റും ഉള്‍പ്പെട്ട സ്വര്‍ണ, കറന്‍സി കടത്തു സംഘത്തില്‍  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും അംഗമാണ്. സി.എം. രവീന്ദ്രനാണ് അതിന് സര്‍ക്കാര്‍ തല സംരക്ഷണം നല്‍കുന്നത്.  രവീന്ദ്രനും ശിവശങ്കറും ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ ചേര്‍ന്ന സംഘം തിരുവനന്തപുരത്ത് ഈ പ്രവര്‍ത്തനങ്ങളിലുണ്ട്. ഇവര്‍ക്ക് സംയുക്തമായി പല സംരംഭങ്ങളുമുണ്ട്. തലസ്ഥാനത്ത് നഗരാതിര്‍ത്തിയില്‍ ഇങ്ങനെ സമ്പാദിച്ച പണം കൊണ്ടാണ് ഇവര്‍ ബിനാമിയായി ഫ്ളാറ്റു സമുച്ചയം നിര്‍മിക്കുന്നത്.  

ഗോപിനാഥ് വടകരയില്‍നിന്ന് ഏഴെട്ടു മാസം മുമ്പ് കോഴിക്കോട്ട് കാരപ്പറമ്പിലേക്ക് താമസം മാറി. അവിടെ ഒരു ഫ്ളാറ്റിന്റെ അറ്റകുറ്റപ്പണിക്ക് മാത്രം ചെലവിട്ടത് ഒരു കോടി 90 ലക്ഷം രൂപയാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്.  

സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് അറസ്റ്റിനാണെന്നുതന്നെയാണ് സിഎംഒയുടെയും സിപിഎമ്മിന്റെയും വിലയിരുത്തല്‍. രവീന്ദ്രന്റെ ചോദ്യം ചെയ്യലിലൂടെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുമെന്ന ഭയപ്പാടിലാണ് നേതാക്കള്‍.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.