login
സ്പീക്കറെ ചോദ്യം ചെയ്ത കസ്റ്റംസ് ‍ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍; ലൈഫ് മിഷന്‍ കേസിലെ ഇഡി‍ അന്വേഷണം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയശേഷം

ശ്രീരാമകൃഷ്ണന് കോവിഡ് ഭേദമായി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞ ശേഷമേ എന്‍ഫോഴ്‌സ്‌മെന്റിനും നടപടി കൈക്കൊള്ളാന്‍ സാധിക്കൂ.

കൊച്ചി : ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.  

രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നും കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ള സംഘം തിരുവനന്തപുരത്തേയ്ക്ക് എത്തിയത്. സ്പീക്കറുടെ ഔദ്യോഗിക വസതയില്‍ എത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.  

അതിനുശേഷം വിദേശത്തുള്ള സ്പീക്കറുടെ സഹോദരന്റെ പേട്ടയിലെ ഫ്‌ളാറ്റിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി. ഡോളര്‍ കൈമാറിയത് സഹോദരന്റെ ഫ്‌ളാറ്റില്‍ വെച്ചാണെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.  

അതസമയം സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോവുകയും ചെയ്തതോടെ അന്വേഷണം അതുവരെ ചിലപ്പോള്‍ നിര്‍ത്തിവെച്ചേക്കും. സ്പീക്കറുടെ മൊഴി വിലയിരുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.  

ലൈഫ്മിഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റും സ്പീക്കറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ശ്രീരാമകൃഷ്ണന് കോവിഡ് ഭേദമായി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞ ശേഷമേ എന്‍ഫോഴ്‌സ്‌മെന്റിനും നടപടി കൈക്കൊള്ളാന്‍ സാധിക്കൂ.  

 

 

 

 

 

  comment

  LATEST NEWS


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


  യഹുദന്മാരോടുള്ള കടം


  കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


  കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


  'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


  317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.