×
login
കോവിഡ് ബാധിച്ച് മരിച്ച ദളിത് വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍; ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചത് മറച്ചു, കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ പരാതി

മൃതദേഹം പെരുമ്പാവൂര്‍ നഗരസഭ ശ്മശാനത്തില്‍ സംസ്‌കാരത്തിന് കൊണ്ടുവന്നപ്പോഴാണ് പുഴുക്കളെ കണ്ടത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ധൃതിപ്പെട്ട് സംസ്‌കാരം നടത്തുകയായിരുന്നു.

കൊച്ചി : കോവിഡ് ബാധിച്ച് മരിച്ച ദളിത് വൃദ്ധന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടു നല്‍കിയത് പുഴുവരിച്ച നിലയില്‍. കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. മരിച്ച പെരുമ്പാവൂര്‍ സ്വദേശി കുഞ്ഞുമോന്റെ(85) മകന്‍ അനില്‍ കുമാറാണ് പരാതി നല്‍കിയത്.  

ഓഗസ്റ്റ് 29 ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ആദ്യം കുഞ്ഞുമോനെ പ്രവേശിപ്പിച്ചത്. പിന്നീട് അമ്പലമുകള്‍ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ സെപ്റ്റംബര്‍ ആറിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുഞ്ഞുമോന്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിളിച്ച് അറിയിക്കുന്നത്. പിറ്റേന്ന് തന്നെ സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാരത്തിനായി മൃതദേഹം പെരുമ്പാവൂര്‍ നഗരസഭ ശ്മശാനത്തില്‍ സംസ്‌കാരത്തിന് കൊണ്ടുവന്നപ്പോഴാണ് പുഴുക്കളെ കണ്ടത്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ധൃതിപ്പെട്ട് സംസ്‌കാരം നടത്തുകയായിരുന്നു.

കുഞ്ഞുമോന്‍ മരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മരണ വിവരം മനപ്പൂര്‍വ്വം മറച്ചുവെച്ചു. സഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് അനില്‍ കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ആരോപണം കളമശ്ശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചു. ഇത്തരത്തിലുള്ള വീഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. മുമ്പ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായുന്ന രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാട്‌സ്ആപ്പിലൂടെ ലഭിച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.  

 

 

 

 

  comment

  LATEST NEWS


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.