×
login
ഇസ്ലാമില്‍ നിന്നും പുറത്തുവന്ന അസ്‌കർ അലി‍ക്ക് വധഭീഷണി; വാർത്താസമ്മേളനത്തിനിടെ യുട്യൂബില്‍ കൊലവിളിയെത്തി

ഇസ്ലാം മതത്തില്‍ നിന്നും പുറത്തുവന്ന അസ്‌കർ അലിക്ക് വധഭീഷണി. കൊല്ലത്ത് ബുധനാഴ്ച വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് യുട്യൂബില്‍ കൊലവിളി സന്ദേശം എത്തിയത്. സ്വതന്ത്രചിന്ത പ്രോത്സാഹിപ്പിക്കുന്ന എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾക്കൊപ്പം അസ്കര്‍ അലി കൊല്ലത്ത് വാർത്താസമ്മേളനം നടത്തിയത്.

എസ്സെന്‍സ് ഭാരവാഹികള്‍ക്കൊപ്പം കൊല്ലത്ത് വാര്‍ത്താസമ്മേളനം നടത്തുന്ന അസ്കര്‍ അലി (നടുവില്‍)

കൊല്ലം ഇസ്ലാം മതത്തില്‍ നിന്നും പുറത്തുവന്ന അസ്‌കർ അലിക്ക് വധഭീഷണി. കൊല്ലത്ത് ബുധനാഴ്ച വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് യുട്യൂബില്‍ കൊലവിളി സന്ദേശം എത്തിയത്. സ്വതന്ത്രചിന്ത പ്രോത്സാഹിപ്പിക്കുന്ന എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾക്കൊപ്പം അസ്കര്‍ അലി കൊല്ലത്ത് വാർത്താസമ്മേളനം നടത്തിയത്.

അസ്കര്‍ അലിയുടെ വാര്‍ത്താസമ്മേളനം കാണാം:

എസ്സെന്‍സിന്‍റെ യുട്യൂബ് ചാനലില്‍ വാര്‍ത്താസമ്മേളനം തത്സമയം സ്ട്രീം ചെയ്യുന്നുണ്ടായിരുന്നു. ഇതിനടിയിലാണ് ഇവനെ നമ്മൾ തീർക്കും എന്ന കമന്‍റ് പ്രത്യക്ഷപ്പെട്ടത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് പിന്നീട് എസ്സെൻസ് ഭാരവാഹികൾ പുറത്തുവിട്ടു.


അഭിപ്രായ സ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്രവുമുണ്ടെന്ന് നിലവിളിക്കുന്നവർ എന്തുകൊണ്ട് അസ്‌കറിന് സ്വാതന്ത്ര്യം നൽകാൻ തയ്യാറാകുന്നില്ലെന്ന് എസ്സെന്‍സ് ഭാരവാഹി ആരിഫ് ഹുസൈന്‍ തെരുവത്ത്ചോദിച്ചു. ഇത്തരം വധഭീഷണികൾ ഭരണഘടനയ്‌ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികൾ പറഞ്ഞു.

അസ്കറിനെതിരെ മുന്‍പൊരിക്കലും വധഭീഷണി ഉണ്ടായപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അപ്പോള്‍ മതത്തിനെതിരെ ഇപ്രകാരം പറയാമോയെന്ന് ചോദിച്ച് ഉപദേശിക്കുകയായിരുന്നു പൊലീസുകാരനെന്നും എസ്സെൻസ് ഭാരവാഹികൾ പറഞ്ഞു.

ചെമ്മാട് ദാറുല്‍ ഹുദയില്‍ 13 വര്‍ഷം പഠിച്ച ഹുദവിയാണ് അസ്കര്‍ അലി. കൊല്ലത്ത് ലിബറോ എന്ന ശാസ്ത്രസ്വതന്ത്ര ചിന്താ സെമിനാറില്‍ "മതം കടിച്ചിട്ടവര്‍" എന്ന വീഡിയോ 9 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. ഇതിന്‍റെ പേരില്‍ പലരീതിയില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് അസ്കര്‍ അലി. കേരളത്തില്‍ മതവിദ്യാഭ്യാസം എന്ന നിലയില്‍ നടക്കുന്നത് എന്താണ് എന്നാണ് അസ്കര്‍ അലി വിശദീകരിച്ചത്. മലപ്പുറം ജില്ലയിലെ പറമ്പില്‍ പീടിക പീടികക്കണ്ടി വീട്ടില്‍ അലവിക്കുട്ടിയുടെയും ഫാത്തിമയുടെയും മക്കളില്‍ നാലമനാണ് അസ്കര്‍ അലി. ആരിഫ് ഹുസൈന്‍ തെരുവത്തും പങ്കെടുത്തു.

മതത്തില്‍ നിന്നും പുറത്തുവന്ന ഒരു കാഫിര്‍ ആണ് ഞാന്‍. അസ്കറിനെതിരെ ഈയിടെ വധശ്രമമാണ് നടന്നത്. ഫറൂഖിനും ചേകന്നൂര്‍ മൗലവിയ്ക്കും ഉണ്ടായ ദുരന്തം അസ്കറിന് ഉണ്ടായിക്കൂടെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു.

    comment

    LATEST NEWS


    ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


    ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


    പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


    ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


    'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


    വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.