×
login
സമര്‍പ്പണവും സേവനവും ഭാരതത്തിന്റെ മുഖമുദ്ര: ജെ. നന്ദകുമാര്‍

മര്‍പ്പണം അഥവാ ത്യാഗവും സേവനവും നമ്മുടെ രാഷ്ട്രത്തിന്റെ മുഖമുദ്രകളാണെന്ന് ആര്‍എസ്എസ് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച കലാലയ വിദ്യാര്‍ഥി സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച കലാലയ വിദ്യാര്‍ഥി സാംഘിക്കില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം: സമര്‍പ്പണം അഥവാ ത്യാഗവും സേവനവും നമ്മുടെ രാഷ്ട്രത്തിന്റെ മുഖമുദ്രകളാണെന്ന് ആര്‍എസ്എസ് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച കലാലയ വിദ്യാര്‍ഥി സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ രാഷ്ട്രത്തെ ശക്തിപ്പെടുത്താന്‍ സമര്‍പ്പണവും സേവനവും ശക്തമാകണം. ഈ രണ്ട് മൂല്യങ്ങളും നമ്മുടെ ജീവിതത്തില്‍ പകര്‍ത്തണം. ഈ തത്ത്വം ആവാഹിച്ചാണ് ആര്‍എസ്എസ് മുന്നോട്ട് പോകുന്നത്. സംഘം ഭാരതത്തെ ഒന്നായി നിലനിര്‍ത്തി ഭാരതത്തിന്റെ ചൈതന്യം ലോകത്തിന് നല്കാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ഭരണ പ്രതിപക്ഷ തലവന്‍മാര്‍ കട്ടിംഗ് സൗത്തിനായി മുറവിളി കൂട്ടുന്നു. ഭാരതത്തെ വെട്ടിമുറിക്കാന്‍, വിദേശ രാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരതത്തെ രക്ഷിക്കണം എന്ന് മുറവിളി കൂട്ടാന്‍ ചില സംഘടനകളും വ്യകതികളും ശ്രമിക്കുമ്പോള്‍ സംഘം ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കാന്‍ യാതൊരു അവകാശവാദവും ഇല്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് പി. ഗിരീഷ് പങ്കെടുത്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.