പാലായ്ക്കടുത്തുള്ള അയര്‍ക്കുന്നത്തെ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അന്ന് കൃഷ്ണവിഗ്രവുമായി കൊന്നപ്പൂ മഞ്ഞ ഷര്‍ട്ടുമണിഞ്ഞ്വ ന്ന യുവാവ് മനുഷ്യരൂപമെടുത്ത ശ്രീകൃഷ്ണന്‍ തന്നെയോ? അതോ മനുഷ്യനോ? അയര്‍ക്കുന്നത്തെ ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ഉടഞ്ഞുപോയ കൃഷ്ണവിഗ്രഹങ്ങള്‍ക്ക് പകരം പുതിയ രണ്ട് വിഗ്രഹങ്ങള്‍ നല്‍കി ജനക്കൂട്ടത്തിനിടയില്‍ മാഞ്ഞുപോയ ഈ യുവാവ് ആരാണ് ?
കോട്ടയം: പാലായ്ക്കടുത്തുള്ള അയര്‍ക്കുന്നത്തെ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അന്ന് കൃഷ്ണവിഗ്രവുമായി കൊന്നപ്പൂ മഞ്ഞ ഷര്‍ട്ടുമണിഞ്ഞ് വന്ന യുവാവ് മനുഷ്യരൂപമെടുത്ത ശ്രീകൃഷ്ണന്‍ തന്നെയോ? അതോ മനുഷ്യനോ? അയര്‍ക്കുന്നത്തെ ആറുമാനൂര്‍ ടാപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി ഉടഞ്ഞുപോയ കൃഷ്ണവിഗ്രഹങ്ങള്‍ക്ക് പകരം പുതിയ രണ്ട് വിഗ്രഹങ്ങള്‍ നല്‍കി ജനക്കൂട്ടത്തിനിടയില്‍ മാഞ്ഞുപോയ ഈ യുവാവ് ആരാണ് ? ഇപ്പോള്‍ ഈ ക്ഷേത്രത്തിലെ മുഴുവന്‍ ഭക്തരും ഈ യുവാവിനെ ഒരിയ്ക്കല്‍ കൂടി നേരിട്ട് കാണാന്‍ കൊതിച്ച് അന്വേഷിക്കുകയാണ്.
ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം നടക്കുന്നതിനിടയിലായിരുന്നു ഈ സംഭവം. സപ്താഹ വേദി അലങ്കരിക്കാന്‍ ഒട്ടേറെപ്പേര്‍ കൃഷ്ണവിഗ്രഹങ്ങള്‍ കൊണ്ടുവന്നിരുന്നു. സപ്താഹം കഴിഞ്ഞ് എല്ലാവരും കൃഷ്ണ വിഗ്രഹങ്ങള്‍ തിരിച്ചുവാങ്ങുന്നതിനിടയിലാണ് ആ അബദ്ധം സംഭവിച്ചത്. സ്വീകരിക്കുന്നതിനിടയില്‍ അനുവിന്‍റെ കയ്യില്‍ നിന്നും വിഗ്രഹം താഴെ വീണു; ഉടഞ്ഞു. സങ്കടം സഹിക്കാതെ തേങ്ങിയ അനുവിനെ ആശ്വസിപ്പിക്കാന്‍ എത്തിയ ഒട്ടേറെപ്പേര്‍ക്കിടയില്‍ ഈ യുവാവും ഉണ്ടായിരുന്നു. അനുവിന്‍റെ സങ്കടത്തിന്‍റെ കാരണം യുവാവ് വിശദമായി ആരാഞ്ഞു. ഇതിനിടെ ഉടഞ്ഞ വിഗ്രഹം ടാപ്പുഴ കടവില്‍ ഒഴുക്കിയ ശേഷം അനു വീട്ടിലേക്ക് മടങ്ങി.
പക്ഷെ അധികം വൈകാതെ യുവാവ് മടങ്ങിയെത്തിയത് കയ്യില്‍ രണ്ട് വിഗ്രഹവുമായാണ്. ഒന്ന് കൃഷ്ണന്‍റെ, മറ്റൊന്ന് രാധയുടെ. യുവാവ് തന്നെ മുന്‍കയ്യെടുത്ത് അനുവിനെ വിളിച്ച് വരുത്തി.പിന്നീട് പ്രായമേറിയ ആത്തിരമ്മ എന്ന സ്ത്രീയെക്കൊണ്ട് രണ്ടുവിഗ്രഹങ്ങളും കുഞ്ഞിനൊപ്പം എത്തിയ അനുവിന് സമ്മാനിച്ച ശേഷം യുവാവ് മാഞ്ഞുപോയി.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
അധ്യയന കാലമെന്ന വസന്തകാലം
സ്കൂളിന് ചുറ്റും കുറ്റിക്കാട്; ഇഴജന്തു ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു