×
login
ധനുവച്ചപുരം ഐറ്റിഐയില്‍ ആയുധനിര്‍മാണം; വടിവാള്‍ ഉണ്ടാക്കുന്നത് പ്രാക്ടിക്കല്‍ ലാബില്‍; എസ്എഫ്‌ഐ പ്രതിക്കൂട്ടില്‍; കൂട്ടിന് അധ്യാപകരും

പ്രദേശത്തെ സമാധാനജീവിതം തകര്‍ക്കാനുള്ള ആയുധനിര്‍മാണ കേന്ദ്രമായി ധനുവച്ചപുരം ഐടിഐ, ഐഎച്ച്ആര്‍ഡി ക്യാമ്പസുകളെ എസ്എഫ്‌ഐഡിവൈഎഫ്‌ഐ നേതൃത്വം മാറ്റുന്നുവെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കൊല്ലയില്‍  ധനുവച്ചപുരം ഗവ. ഐറ്റിഐ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥികള്‍ വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ പുറത്ത്.  പ്രാക്ടിക്കല്‍ ലാബിലാണ് ആയുധങ്ങള്‍ നിര്‍മിക്കുന്നത്. ആയുധനിര്‍മാണം ശ്രദ്ധയില്‍പെട്ട ഇടതുപക്ഷ സംഘടനാനേതാവ് കൂടിയായ അധ്യാപകന്‍ നടപടിയെടുക്കാതെ മൗനം പാലിക്കുന്നതായും ആക്ഷേപം. വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ മാത്രം പ്രവര്‍ത്തിക്കുന്ന, എസ്എഫ്‌ഐ ചെങ്കോട്ട എന്ന് കുപ്രസിദ്ധിനേടിയ ധനുവച്ചപുരം ഐടിഐയില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്ന ദൃശ്യങ്ങള്‍ ജനം ടിവിയാണ്  കഴിഞ്ഞദിവസം പുറത്തുവിട്ടത്.

വിദ്യാലയങ്ങള്‍ ആയുധശാലകള്‍ ആകുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജനം ടിവി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. എസ്എഫ്‌ഐക്ക് മാത്രം പ്രവര്‍ത്തനാനുമതിയുള്ള ധനുവച്ചപുരം ഐടിഐയിലാണ്  വിദ്യാര്‍ഥികള്‍ പഠനമുറിയെ ആയുധ നിര്‍മാണശാലയാക്കിയത്. ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന വിവരം അധ്യാപകര്‍ക്ക് നേരത്തെ അറിയാമായിരുന്നെന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പോള്‍ രാജ് എന്ന അധ്യാപകന്‍ വിദ്യാര്‍ഥികളുടെ പക്കല്‍ നിന്ന് വാളുകള്‍ പിടികൂടുകയായിരുന്നു. ഏകാധിപത്യ സ്വഭാവമുള്ള എസ്എഫ്‌ഐയുടെ ക്യാമ്പസില്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അധ്യാപകരും ഭയക്കുന്നു.


ദൃശ്യങ്ങളുടെ പിന്‍ബലത്തോടെയാണ് ജനം ടിവി ക്യാമ്പസിലെത്തിയത്. ഈ ക്യാമ്പസില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ എവിടെയൊക്കെ എത്തപ്പെടുന്നു എന്നത് നിഗൂഢതയാണ്. ഒരുവര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. ഇവിടെ നിര്‍മിക്കപ്പെടുന്ന ആയുധങ്ങള്‍ ക്യാമ്പസിനുള്ളിലും പുറത്തും കൊലക്കത്തി രാഷ്ട്രീയത്തിന് ആയുധമാകുന്നു എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിരിക്കുന്നത്. അടുത്ത കാലത്തായി ധനുവച്ചപുരം കേന്ദ്രീകരിച്ച് എസ്എഫ്‌ഐ കഞ്ചാവ് ഗുണ്ടാസംഘങ്ങള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് പതിവാണ്. പ്രദേശത്തെ ക്യാമ്പസുകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതില്‍ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും വ്യക്തമായ പങ്കുള്ളതായി നേരത്തേ ആരോപണമുണ്ട്.

പ്രദേശത്തെ സമാധാനജീവിതം തകര്‍ക്കാനുള്ള ആയുധനിര്‍മാണ കേന്ദ്രമായി ധനുവച്ചപുരം ഐടിഐ, ഐഎച്ച്ആര്‍ഡി ക്യാമ്പസുകളെ എസ്എഫ്‌ഐഡിവൈഎഫ്‌ഐ നേതൃത്വം മാറ്റുന്നുവെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.

  comment

  LATEST NEWS


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


  അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.