×
login
ധീരജിന്റെ മരണകാരണം നെഞ്ചിന് താഴെയുള്ള ആഴത്തിലുള്ള മുറിവ്; രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്നാണ് പോലീസ്‍ എഫ്‌ഐആര്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയത്. പക്കലുണ്ടായിരുന്ന പേനക്കത്തി സ്വയരക്ഷയ്ക്കായി കരുതിയതാണ്. എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചപ്പോഴാണ് കുത്തിയതെന്നാണ് നിഖില്‍ പോലീസില്‍ മൊഴി നല്‍കിയത്.

ഇടുക്കി : എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് മരിക്കാനുള്ള കാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ്. ധീരജിന്റെ ഇടത് നെഞ്ചിന് താഴെയായി കത്തികൊണ്ട് മൂന്ന് സെന്റീമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള മുറിവാണുള്ളത്. ശരീരത്തില്‍ ഒരു മുറിവ് മാത്രമേയുള്ളൂ. കൂടാതെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ് ചതഞ്ഞതിന്റെ പാടുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

സംഭവത്തില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് വാഴത്തൊപ്പ്  മണ്ഡലം പ്രസിഡന്റ് നേതാവ് നിഖില്‍ പൈലിയുടേയും ജെറിന് ജോജോയുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ ഉള്‍പ്പെടെ രണ്ട്‌പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമവും സംഘം ചേര്‍ന്നതുമാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.  

ധീരജിനെ കുത്തിയത് താനാണെന്ന് നിഖില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയത്. പക്കലുണ്ടായിരുന്ന പേനക്കത്തി സ്വയരക്ഷയ്ക്കായി കരുതിയതാണ്. എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചപ്പോഴാണ് കുത്തിയതെന്നാണ് നിഖില്‍ പോലീസില്‍ മൊഴി നല്‍കിയത്. ധീരജിനെ കുത്തിയ ശേഷം പ്രതി ഉപേക്ഷിച്ച കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി അന്വേഷണം നടത്തി വരികയാണ്.  


നിഖില്‍ ഉള്‍പ്പെടെ ആറു പേരാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ ക്യാമ്പസിന് പുറത്ത് നില്‍ക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്നു എന്നാണ് ജെറിന്‍ പോലീസിനോട് പറഞ്ഞത്.  

അതേസമയം ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.

കൊലപാതകത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കമ്യുണിസ്റ്റുകാര്‍ക്ക് അവകാശമില്ല. കൊലക്കത്തി ആദ്യം താഴെ വെയ്‌ക്കേണ്ടത് സിപിഎമ്മാണ്. കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ കോളേജുകളിലേയും ഹോസ്റ്റലുകള്‍ ഗുണ്ടാ ഓഫീസുകള്‍ ആക്കിമാറ്റി. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. തീപ്പന്തം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും സുധാകരന്‍ പറഞ്ഞു.  

 

  comment

  LATEST NEWS


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്


  സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ബാലസംഘത്തിന്റെ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 24 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


  ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി അബുദാബിയില്‍ നേരിട്ടെത്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.