×
login
കുഴിമന്തി‍ എന്ന വാക്ക് നിരോധിക്കും എന്ന് വി.കെ. ശ്രീരാമന്‍‍ പറഞ്ഞത് അറം പറ്റിയോ? കുഴിമന്തി കഴിച്ചുള്ള മരണവും രോഗബാധയും ഏറുന്നു

കുഴിമന്ത്രി നിരോധിക്കും എന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ പറഞ്ഞിട്ട് രണ്ട് മാസമായതേയുള്ളൂ. ഇപ്പോള്‍ ശ്രീരാമന്‍റെ വാക്കുകള്‍ക്ക് അറം പറ്റിയതുപോലെയാണ് സംഭവവികാസങ്ങള്‍.

നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍

തിരുവനന്തപുരം:കുഴിമന്ത്രി നിരോധിക്കും എന്ന്  നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍  പറഞ്ഞിട്ട് രണ്ട് മാസമായതേയുള്ളൂ. ഇപ്പോള്‍ ശ്രീരാമന്‍റെ വാക്കുകള്‍ക്ക് അറം പറ്റിയതുപോലെയാണ് സംഭവവികാസങ്ങള്‍.  

കുഴിമന്ത്രി കഴിച്ച്  കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി(19) മരിച്ചു. പുതുവര്‍ഷത്തലേന്ന് ഹോട്ടലില്‍ നിന്നും വരുത്തിച്ച കുഴിമന്തി കഴിച്ചിട്ടാണ് അഞ്ജുശ്രീ പാര്‍വ്വതിയുടെ അന്ത്യമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിക്കുകയുമായിരുന്നു.  അനുശ്രീയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച ബന്ധുക്കള്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുകയാണ്. കോട്ടയത്ത് മൂന്ന് പേര്‍ക്ക് കുഴിമന്തി കഴിച്ച് രോഗബാധയുണ്ടായി. നിരവധി ഹോട്ടലുകളിലെ നടത്തിയ റെയ്ഡില്‍ ഗുണനിലവാരമില്ലാത്ത കുഴിമന്ത്രി പിടിച്ചെടുത്തു.  


കുഴിമന്ത്രി ഇപ്പോള്‍ ചെറുതായി പേടിസ്വപ്നമായി മാറിയിരിക്കുന്നു. രണ്ട് മാസം മുമ്പ് തിരുരില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വി.കെ. ശ്രീരാമന്‍.  കുഴിമന്തി എന്ന വാക്ക് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കും എന്നായിരുന്നു വി.കെ. ശ്രീരാമന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കുഴിമന്ത്രി എന്ന വാക്ക് നിരോധിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീരാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിയ്ക്കുന്നത്. ഒരു ദിവസത്തേക്ക് കേരളത്തിന്‍റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്നാണ് വി.കെ. ശ്രീരാമന്‍  ഫേസ്ബുക്കില്‍ കുറിച്ചത്. 

ഈ പോസ്റ്റ്  പുറത്തുവന്നതോടെ അദ്ദേഹത്തെ മുസ്ലിം വിരോധിയാക്കി ചിലര്‍ ചിത്രീകരിക്കുകയായിരുന്നു.  "അക്ഷരം മാത്രം അറിഞ്ഞാല്‍ പോരാ. വിവേകം വേണം. ഇല്ലെങ്കില്‍ അക്ഷരം എന്നത് രാക്ഷസ എന്നു വായിക്കും. ഭയപ്പെട്ട ജനതയ്ക്ക് ഓരോ വാക്കു കേള്‍ക്കുമ്പോഴും അവന്‍ ശത്രുവാണോ എന്നു തോന്നും"- വിവാദങ്ങള്‍ക്ക് മറുപടിയായി വി.കെ. ശ്രീരാമന്‍ പറഞ്ഞതിങ്ങിനെയാണ്.    

പിന്നീട് സമുദായിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മറ്റൊരു ഫേസ് ബുക്ക് പോസ്റ്റിലൂടെ ശ്രീരാമന്‍ മാപ്പ് പറയുകയും ചെയ്തു. പക്ഷെ കുഴിമന്ത്രി വീണ്ടും കലാപമുണ്ടാക്കുകയാണ്. 

  comment

  LATEST NEWS


  മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


  നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


  ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


  സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി


  "കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു


  ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023 ലെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗീതാ മേനോന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.