×
login
കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം; നിരവധി ട്രിപ്പുകൾ മുടങ്ങി, ദീർഘദൂര-അന്തർ സംസ്ഥാന ബസുകളടക്കം ബുദ്ധിമുട്ടിൽ

മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പോ ആയ കോഴിക്കോട് 'ഡീസൽ ഇല്ല' ബോർഡ് ഉയർന്നു കഴിഞ്ഞു. ബംഗളുരു, മാനന്തവാടി, സുൽത്താൻ ബത്തേരി, കുറ്റ്യാടി, കണ്ണൂർ, കാസർകോട് ട്രിപ്പുകൾ മുടങ്ങിയിട്ടുണ്ട്.

കോഴിക്കോട്: കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഡിപ്പോ ഉൾപ്പെടെ ഡീസൽ തീർന്നിരിക്കുകയാണ്. ദീർഘദൂര -അന്തർ സംസ്ഥാന ബസ്സുകളടക്കം ഇന്ധന ക്ഷാമത്തെ തുടർന്ന് സർവീസ് നടത്താനാകാതെ ബുദ്ധിമുട്ടിലാണ്. അല്പ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ എത്രത്തോളും ഉറപ്പ് പറയാനാകുമെന്നതിലും അധികൃതർക്കും വ്യക്തതയില്ല.  

താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസൽ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. നിലവിൽ സർവീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് കെഎസ്ആർടിസി പറയുന്നുണ്ട്.  മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പോ ആയ കോഴിക്കോട് 'ഡീസൽ ഇല്ല' ബോർഡ് ഉയർന്നു കഴിഞ്ഞു. ബംഗളുരു, മാനന്തവാടി, സുൽത്താൻ ബത്തേരി, കുറ്റ്യാടി, കണ്ണൂർ, കാസർകോട് ട്രിപ്പുകൾ മുടങ്ങിയിട്ടുണ്ട്.  

ഇലക്‌ട്രിക് ബസ് റോഡിലിറക്കി പരീക്ഷണം നടത്തുന്ന സർക്കാരിന് ഡീസൽ വണ്ടികളോട് താൽപര്യമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസലടിക്കുന്നതിന് കെഎസ്ആര്‍ടിസിക്ക് അനുമതിയില്ല. അതിനാല്‍ റിസര്‍വേഷന്‍ ചെയ്ത അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രക്കാരും,ബസ് ജീവനക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്. റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ബസുകളും ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് വലയുന്ന സ്ഥിതിയിലാണ്.  

  comment

  LATEST NEWS


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.