×
login
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്‍, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം

ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ നടന്‍ ദിലീപിന്റെ സുഹൃത്തുക്കളാണ്. ദിലീപിന് വേണ്ടി ചാനലില്‍ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാള്‍ക്കും ഒരു ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതില്‍ പങ്കുണ്ട്.

കൊച്ചി : ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്റെ ഒരു ഭാരവാഹി അതിലുണ്ട്. ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തും തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ലൈംഗിക പീഡനാരോപണത്തില്‍ സംവിധായകനെതിരെ തെളിവുകള്‍ ഇല്ലെന്നും ആരോപണം വ്യാജമാണെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ നടന്‍ ദിലീപിന്റെ സുഹൃത്തുക്കളാണ്. ദിലീപിന് വേണ്ടി ചാനലില്‍ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാള്‍ക്കും ഒരു ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഇതില്‍ പങ്കുണ്ട്.

'തനിക്കെതിരായ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന പോലീസ് റിപ്പോര്‍ട്ടില്‍ വളരെയധികം സന്തോഷമുണ്ട്. തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം ഇത് കേരളത്തിലാണ് ഇതൊക്കെ നടക്കുന്നതാണെന്നതാണ്. പരാതിക്കാരിയെ തനിക്ക് അറിയില്ല. എഫ്‌ഐആര്‍ വഴി പരാതിക്കാരിയുടെ പേരും വിലാസവും മാത്രമാണ് അറിയാമായിരുന്നത്. അന്വേഷണത്തില്‍ അവര്‍ പല സ്ഥലത്ത് പല പേരുകളില്‍ പല പ്രായത്തിലാണ് പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തിയത്.


അവരുടെ ഫോട്ടോ പോലും കണ്ടിട്ടില്ല. അത്തരത്തിലൊരാള്‍ ഇങ്ങനെ പരാതി നല്‍കുമ്പോള്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന നിലയിലാണ്. താന്‍ ദിലീപിനെതിരെ മൊഴി കൊടുത്തത് കൊണ്ടാണ് കേസ് വന്നത്. തന്നെ അറസ്റ്റ് ചെയ്താല്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യും. അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു ശ്രമമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

എന്നോട് ശത്രുതയുണ്ടായിരുന്ന ആളുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ നീക്കമായിരുന്നു ഇത്. സംഭവത്തില്‍ നിയമപരമായി ഏതറ്റം വരെയും പോകാന്‍ താന്‍ തയ്യാറാണ്. സത്യം പറയുന്നവന് ഒരു വാക്കേ പറയാനാവൂവെന്നും ബാലചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

  comment

  LATEST NEWS


  മത്സരിക്കുന്നത് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം; സ്ഥാനാര്‍ത്ഥി പൊതുസമ്മതനായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് തരൂരിനോട് പറഞ്ഞിരുന്നെന്ന് ഖാര്‍ഗെ


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.