×
login
ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയ വിഐപി കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി എന്ന് സൂചന; പ്രതി ഫോണ്‍ ഓഫാക്കി ഒളിവില്‍

ദിലീപിന്റെ വീട്ടില്‍ ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ അവിടെയുണ്ടായിരുന്ന കുട്ടി ശരത് അങ്കിള്‍ വന്നു എന്നും കാവ്യ മാധവന്‍ ഇക്ക എന്നു വിളിച്ചെന്നുമാണ് മൊഴിയിലുള്ളത്.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയും അജ്ഞാതനായ വിഐപിയുമായി ആളെ  പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.. 2017 നവംബര്‍ 15ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തി എന്നു പറയുന്നയാള്‍, ദിലീപിന്റെ അടുത്ത സുഹൃത്തും കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയും ആണെന്നാണു വിവരം.

ഇയാള്‍ ഇപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവിലാണ്. ദിലീപിന്റെ വീട്ടില്‍ ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ അവിടെയുണ്ടായിരുന്ന കുട്ടി ശരത് അങ്കിള്‍ വന്നു എന്നും കാവ്യ മാധവന്‍ ഇക്ക എന്നു വിളിച്ചെന്നുമാണ് മൊഴിയിലുള്ളത്. ശരത് അങ്കിള്‍ കുട്ടിക്ക് മാറിയതാണ് എന്നായിരുന്നു സംശയിച്ചതെങ്കിലും അത് അല്ലെന്നാണ് വ്യക്തമാകുന്നത് എന്നാണ് വിവരം. നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കിയതിന്റെ അടുത്ത ദിവസം ഇയാള്‍ വിമാനയാത്ര നടത്തിയെന്നും സംവിധായകന്റെ മൊഴിയിലുണ്ട്.  ഈ യാത്രയുടെ വിവരങ്ങള്‍ കൂടി ശേഖരിച്ച ശേഷമാണ് വിഐപിയെ പൊലീസ് ഏകദേശം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം വരുന്നതിനായി ശബ്ദ സാംപിളുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി സ്ഥിരീകരിച്ചാല്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. നിലവില്‍ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ ഖദര്‍ വസ്ത്ര ധാരി ആയിരുന്നു എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. അതിനാല്‍ രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം നീണ്ടെങ്കിലും പ്രവാസി വ്യവസായി ആണിതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.  

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.