×
login
വിചാരണ വേഗം പൂർത്തിയാക്കാൻ ദിലീപ്‍ സുപ്രീം കോടതിയിൽ; കേസിൽ കുടുക്കിയത് സിനിമക്കാര്‍ അതിജീവിത‍യ്ക്കും മഞ്ജുവാര്യര്‍ക്കും വിമര്‍ശനം

ചാരണ അതിവേഗം പൂർത്തിയാക്കാൻ നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ അനന്തമായി നീട്ടാൻ അതിജീവിതയും മഞ്ജുവാര്യരും ശ്രമിക്കുകയാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

ന്യൂദൽഹി:  വിചാരണ അതിവേഗം പൂർത്തിയാക്കാൻ  നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. 

തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് പരാതിയില്‍ ആവശ്യപ്പെടുന്നു. വിചാരണ അനന്തമായി നീട്ടാൻ അതിജീവിതയും മഞ്ജുവാര്യരും  ശ്രമിക്കുകയാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായി അടുത്ത ബന്ധമുണ്ട്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് ഇവര്‍.  അവരും തന്നെ ഈ കേസിൽ കുടുക്കാൻ വേണ്ടി പരിശ്രമിച്ചു. മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽപ്പെടുത്തിയതെന്നും ദിലീപ് ആരോപിക്കുന്നു. .

കേസ് വിചാരണ വീണ്ടും നീട്ടി ഇപ്പോഴത്തെ വിചാരണക്കോടതി ജഡ്ജി സ്ഥാനക്കയറ്റം ലഭിച്ച് പോകുന്നതും കാത്തിരിക്കുകയാണ് പരാതിക്കാര്‍. കേസിന്‍റെ വിചാരണ നീട്ടാനാണ് പുതിയ ആരോപണങ്ങൾ ഉന്നയിച്ച് അതിജീവിത രംഗത്തെത്തിയത്. - ദിലീപ് പറയുന്നു. 

    comment

    LATEST NEWS


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


    'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


    യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


    നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം


    പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.