×
login
സ്വര്‍ണ്ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കരന്‍ മനപ്പൂര്‍വ്വം ഒളിച്ചുവെച്ചു; കസ്റ്റംസ് ‍കുറ്റപത്രം കോടതിയില്‍, 29പേര്‍ പ്രതികള്‍, സരിത്ത്‍ ഒന്നാം പ്രതി

യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴിയാണ് പ്രതികള്‍ സ്വര്‍ണം കടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസും എന്‍ഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി സാമ്പത്തിക കുറ്റകൃത്യകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സരിത്താണ് ഒന്നാം പ്രതി. സ്വപ്ന സുരേഷും സന്ദീപും കേസില്‍ രണ്ടും മൂന്നും പ്രതികളാണ്. 

 മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ കേസില്‍ 29ാം പ്രതിയാണ്. കേസില്‍ 29 പേരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  റമീസാണ് സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസുത്രകന്‍. 21 തവണയാണ് റമീസ് വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയിരിക്കുന്നത്. 

ഒരുവര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് കസ്റ്റംസ് ഇപ്പോള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.  മൂവായിരം പേജുള്ള കുറ്റപത്രമാണ് കസ്റ്റംസ് സമര്‍പ്പിച്ചിരിക്കുന്നത്. എമിറേറ്റ്സ് കാര്‍ഗോ,​ കസ്റ്റംസ് ബ്രോക്കര്‍ എന്നിവയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും.

യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴിയാണ് പ്രതികള്‍ സ്വര്‍ണം കടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസും എന്‍ഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 2020 ജൂലൈ അഞ്ചിനാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുക്കുന്നത്. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് അറിഞ്ഞിട്ട് സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥ പദവിയിലിരുന്നിട്ടും ഇക്കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ചുവെന്നതാണ് ശിവശങ്കറിനെതിരായ ആരോപണം. സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് വിവരങ്ങള്‍ അറിഞ്ഞിരുന്നതാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്.  

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.