×
login
"നഞ്ചിയമ്മ‍യുടെ പാട്ടിന്‍റെ രാഗമറിയാമോ?,"വിമര്‍ശകരെ വെല്ലുവിളിച്ച് അല്‍ഫോണ്‍സ് പുത്രന്‍‍; ദേശീയ ജൂറിയെക്കുറിച്ച് ഏറെ മതിപ്പെന്നും യുവസംവിധായകന്‍

നാഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്ത "അയ്യപ്പനും കോശിയും" എന്ന സിനിമയിലെ 'കലക്കാത്ത സന്ദനം' എന്ന ഗാനത്തിന്‍റെ രാഗം ഏതെന്ന് പറയാനാവുമോ എന്ന് വിമര്‍ശകരെ വെല്ലുവിളിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

കൊച്ചി:നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്ത "അയ്യപ്പനും കോശിയും" എന്ന സിനിമയിലെ 'കലക്കാത്ത സന്ദനം' എന്ന ഗാനത്തിന്‍റെ രാഗം ഏതെന്ന് പറയാനാവുമോ എന്ന് വിമര്‍ശകരെ വെല്ലുവിളിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. വിമര്‍ശകര്‍ക്ക് ആര്‍ക്കും അവര്‍ പാടിയ, അവര്‍ തന്നെ ട്യൂണിട്ട ആ  പാട്ടിന്‍റെ രാഗം പറയാന്‍ കഴിയില്ലെന്ന് തനിക്കുറപ്പാണെന്നും അല്‍ഫോണ്‍സ് പറഞ്ഞു.  

നഞ്ചിയമ്മയുടെ പാട്ടിന്‍റെ രാഗം ഏതാണെന്ന് എനിക്കറിയാം. വാസ്തവത്തില്‍ അവര്‍ ഗായിക മാത്രമല്ല, ആ പാട്ട് സംഗീതം ചെയ്തതും എഴുതിയതും അവര്‍ തന്നെയാണ്. ജേക്സ് നഞ്ചിയമ്മയുടെ പാട്ടിന്‍റെ പ്രോഗ്രാമര്‍ ആണെന്നേയുള്ളൂ. അയാള്‍ അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. കര്‍ണ്ണാടക സംഗീതത്തില്‍ മാത്രം അറിവുള്ളവര്‍ക്ക് അവരെ വിലയിരുത്താനാവില്ല. കര്‍ണ്ണാടക സംഗീതത്തേക്കാള്‍ പഴയ പണ്‍ സംഗീതമാണ് (പാണരുടെ പാട്ട്) നഞ്ചിയമ്മ ഉപയോഗിച്ചത്. കര്‍ണാടകസംഗീതത്തിലെ ഏത് മേളകര്‍ത്താരാഗമാണ് നഞ്ചിയമ്മ ഉപയോഗിച്ചത്, അതിന് തത്തുല്യമായ പാശ്ചാത്യ സ്കെയില്‍ ഏതാണെന്ന് വിമര്‍ശകര്‍ പറയട്ടെ.- അല്‍ഫോണ്‍സ് പുത്രന്‍ വെല്ലുവിളിക്കുന്നു.  (അഞ്ച് സ്വരങ്ങള്‍ മാത്രമുള്ള പണ്‍സംഗീതം ഏറെ പഴയതാണ്. പിന്നീടാണ് ഏഴ് സ്വരങ്ങളുള്ള കര്‍ണ്ണാടകസംഗീതം രൂപപ്പെട്ടത്. )

ഇളയരാജയ്ക്കും എ.ആര്‍. റഹ്മാനും ശരത് സാറിനും ലിഡിയന്‍ നാദസ്വരത്തിനും മറ്റ് ഏതാനും സംഗീതജ്ഞര്‍ക്കും മാത്രമേ നഞ്ചിയമ്മയുടെ ഗാനത്തിന്‍റെ രാഗം ഏതെന്നറിയൂ. ദേശീയ ജൂറിയെക്കുറിച്ച് എനിക്ക് ഒരു പാട് മതിപ്പുണ്ട്. നഞ്ചിയമ്മയെക്കുറിച്ചും. - അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.  


 

 

 

  comment

  LATEST NEWS


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.