login
ക്ഷേത്ര ഉത്സവത്തിനിടെ തര്‍ക്കം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു, പൂർവവൈരാഗ്യമെന്ന് പോലീസ്, രാഷ്ട്രീയ ആയുധമാക്കാൻ നുണ പ്രചരിപ്പിച്ച് സിപി‌എം

വള്ളിക്കുന്നത്ത് ഇന്ന് സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്​15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ്​മരിച്ചത്​. ഇന്നലെ രാത്രി 10ഓടെയാണ് സംഭവം.  രാഷ്ട്രീയ കാരണങ്ങളല്ല കൊലപാതകത്തിന് പിന്നിലെന്നും പൂര്‍വവൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.  

വള്ളിക്കുന്നത്ത് ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. വള്ളിക്കുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ്​ വിദ്യാര്‍ഥിയും പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളികുമാറിന്റെ മകനുമാണ്​ അഭിമന്യു. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ്​ ഇന്നലത്തെ സംഭവമെന്ന് പോലിസ് വ്യക്തമാക്കി.

ഉത്സവപ്പറമ്പിൽ വെച്ച് മരിച്ച അഭിമന്യു ഉൾപ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. സംഘർഷത്തിനിടെ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു. വയറിനു കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനെ തെരഞ്ഞെത്തിയ അക്രമിസംഘം അനന്തുവിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. അതേസമയം എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിനെ ആർ.എസ്.എസ് കുത്തിക്കൊലപ്പെടുത്തി എന്ന പ്രചാരണവുമായി സിപിഎം സൈബർ സംഘങ്ങൾ രംഗത്തെത്തി.  

കൊലപാതകത്തില്‍ രാഷ്ട്രിയം കലര്‍ത്തുകയാണ് സിപിഎം.  ചുളുവില്‍ രക്തസാക്ഷിയെ സ്യഷ്ടിക്കാനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമാണിത്. വിഷയത്തില്‍ രാഷ്ട്രിയം കലര്‍ത്തി  പ്രദേശത്ത് രാഷ്ട്രിയ സംഘര്‍ഷം ഉണ്ടാക്കി യഥാര്‍ഥ്യ പ്രതികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സംഭവത്തില്‍ ഇരയും വേട്ടക്കാരനും സിപിഎം തന്നെ.

കഴിഞ്ഞ ദിവസം വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തില്‍ ഇരു സംഘം യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.  അതിന്റെ തുടര്‍ച്ചയായി മരണപ്പെട്ട അഭിമന്യുവിന്റെ ജേഷ്ഠനെ തിരക്കി എത്തിയവരാണ് കൊലപാതക സംഘം.  അവരുടെ ആക്രമണത്തില്‍ മരിച്ച അഭിമന്യുവിന് ഒപ്പം പരിക്ക് പറ്റിയ ഒരാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. എന്നിട്ടും ഇതിന് പിന്നില്‍ ബിജെപി ആണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുകയാണ് സിപിഎം നേതൃത്വം.

 മൻസൂർ കൊലപാതകവും കൊലയാളികളിലൊരാൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതും മറച്ചുവെക്കാനുള്ള സിപിഎം തന്ത്രമാണിതെന്നും ആരോപണമുയരുന്നുണ്ട്.

  comment

  LATEST NEWS


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.