×
login
ഒന്നിനു പിറകേ ഒന്നായി ഭാഗ്യം; മൂന്നാം തവണ ലോട്ടറിയടിച്ചത് ഒരു കോടി രൂപ; പണം കടം വാങ്ങിയെടുത്ത ടിക്കറ്റ് ദിവാകരനെ തുണച്ച കഥ

രണ്ടാഴ്ച മുന്‍പ് വടകരയില്‍ നിന്ന് എടുത്ത രണ്ട് ടിക്കറ്റിന് ദിവാകരന് അയ്യായിരം രൂപ വീതം സമ്മാനം ലഭിച്ചിരുന്നു

കോഴിക്കോട്: ആദ്യം 5000, പിന്നെ ആയിരം, മൂന്നാം തവണ ദിവാകരനെ തേടിയെത്തിയത് ഒരു കോടി രൂപ. കോഴിക്കോട് വെള്ളികുളങ്ങരയിലെ കെട്ടിട നിര്‍മാണ തൊഴിലാളിയായ ദിവാകരനെ ഭാഗ്യം തുണച്ച കഥയില്‍ അമ്പരപ്പിലാണ് നാട്ടുകാര്‍. ദിവാകരനെ മൂന്നാം തവണ ഭാഗ്യം തുണക്കാന്‍ കാരണമാതാകട്ടെ  

കൂട്ടുകാരന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ 50 രൂപയ്ക്ക് എടുത്ത ലോട്ടറിയുമാണ്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ തോട്ടക്കണ്ടി താഴക്കുനി ചന്ദ്രന്റെ കൈയില്‍ നിന്നാണ് 50 രൂപ കടം വാങ്ങിയത്. രണ്ടാഴ്ച മുന്‍പ് വടകരയില്‍ നിന്ന് എടുത്ത രണ്ട് ടിക്കറ്റിന് ദിവാകരന് അയ്യായിരം രൂപ വീതം സമ്മാനം ലഭിച്ചിരുന്നു. അതില്‍ 1000 രൂപയ്ക്ക് ടിക്കറ്റ് എടുത്തു. അതില്‍ ആയിരം രൂപ സമ്മാനം വീണ്ടും ലഭിച്ചു. ഭാഗ്യം ഒപ്പമുണ്ടെന്ന സുഹൃത്തുക്കളുടെ പറച്ചില്‍ കേട്ടതോടെ എന്നാല്‍ ഒന്നുകൂടി പരീക്ഷിക്കാമെന്ന് ദിവാകരന്‍ കരുതി.  സുഹൃത്തുക്കള്‍ക്കൊപ്പം വടകര നാമംകുളത്തില്‍ നീന്താന്‍പോകുന്ന ശീലമുണ്ട് ദിവാകരന്. ഞായറാഴ്ച അങ്ങനെപോയതാണ്. സീയെം ആശുപത്രിക്കു സമീപത്തെ രാഗേഷ് ഹോട്ടലില്‍ കയറി ചായകുടിച്ചു. ആ സമയത്താണ് ലോട്ടറിവില്‍പ്പനക്കാരനെ കണ്ടതും ടിക്കറ്റെടുക്കാന്‍ തോന്നിയതും. പോക്കറ്റില്‍ തപ്പിയപ്പോള്‍ പണമില്ലാത്തതിനാല്‍ സുഹൃത്ത് വെള്ളികുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്. അടിച്ചതോടെ ഭാഗ്യം തനിക്കൊപ്പം തന്നെയെന്ന് എന്തായാലും ഇതോടെ ദിവാകരനും ഉറപ്പിച്ചു. സമ്മാനത്തുക കൊണ്ട് കടം വീട്ടണമെന്നാണ് ദിവാകരന്റെ ആഗ്രഹം.  

 


 

 

 

  comment

  LATEST NEWS


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയതത് കോടികള്‍; അത്ഭുതം തീര്‍ത്ത് കുഞ്ചാക്കോ


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.