×
login
ജയിക്കാത്തവര്‍ക്കും ഡോക്ടര്‍ ബിരുദം; ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ, മുഴുവൻ സർട്ടിഫിക്കറ്റുകളും 24 മണിക്കൂറിനകം തിരികെ വാങ്ങും

ഈ മാസം 15നായിരുന്നു ബിരുദ ദാന ചടങ്ങ്. ബിരുദം നല്കിയ പട്ടികയിലെ 64 പേരില്‍ ഏഴുപേര്‍ രണ്ടാം വര്‍ഷ പരീക്ഷ ജയിക്കാത്തവരാണ്. പിടിഎ ഭാരവാഹിയുടെ മകനും ജയിക്കാതെ ബിരുദം നേടിയവരുടെ കൂട്ടത്തിലുണ്ട്.

തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളജില്‍ പരീക്ഷ ജയിക്കാത്തരും ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ സർവകലാശാലയുടെ വിലയിരുത്തൽ. ബിരുദദാന ചടങ്ങിൽ വിതരണം ചെയ്ത മുഴുവൻ സർട്ടിഫിക്കറ്റുകളും 24 മണിക്കൂറിനകം തിരികെ വാങ്ങാന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ജന്മഭൂമിയോട് പറഞ്ഞു.  

സര്‍വകലാശാല നല്കുന്ന സര്‍ട്ടിഫിക്കറ്റല്ല വിതരണം ചെയ്തത്. പ്രിന്‍സിപ്പല്‍ തയാറാക്കിയ സര്‍ട്ടിഫിക്കറ്റാണ്. വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണോ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് എന്ന് പരിശോധിക്കേണ്ടത് പ്രിന്‍സിപ്പലാണ്. അവിടെയാണ് വീഴ്ചയുണ്ടായത്.  ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.


ഈ മാസം 15നായിരുന്നു ബിരുദ ദാന ചടങ്ങ്. ബിരുദം നല്കിയ പട്ടികയിലെ 64 പേരില്‍ ഏഴുപേര്‍ രണ്ടാം വര്‍ഷ പരീക്ഷ ജയിക്കാത്തവരാണ്. പിടിഎ ഭാരവാഹിയുടെ മകനും ജയിക്കാതെ ബിരുദം നേടിയവരുടെ കൂട്ടത്തിലുണ്ട്. എസ്എഫ്‌ഐ നേതൃത്വം നല്കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ നല്കിയ പട്ടിക അനുസരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് കോളജ് അധികൃതരുടെ ന്യായീകരണം.

അതേസമയം വിദ്യാര്‍ഥികള്‍ കോഴ്‌സ് പാസായി എന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ നല്കിയ സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ഥികള്‍ക്ക് നല്കിയതെന്നാണ് വിവരം. ഈ സര്‍ട്ടിഫിക്കറ്റും ബിരുദ ദാന ചടങ്ങിന്റെ ദൃശ്യങ്ങളും ഉപയോഗിച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാകും. ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ആയിരുന്നു മുഖ്യാതിഥിയെങ്കിലും ഓണ്‍ലൈനായാണ് പങ്കെടുത്തത്.  ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.   

  comment

  LATEST NEWS


  കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


  നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


  രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


  തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


  സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


  ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.