അപകടങ്ങളില്‍പ്പെട്ട് വരുന്നവരും കൈകാലുകള്‍ ഒടിഞ്ഞ് വരുന്നവരും ചികിത്സയ്ക്കായി ഏറെ നേരം ഡോക്ടര്‍മാരെ കാത്തിരിക്കുകയാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി രോഗികളെ പരിശോധിക്കാനും ചികിത്സ നടത്താനും സാധിക്കുന്നില്ല.
തൃശ്ശൂര്‍: പിജി ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയതോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ രോഗികള്‍ ദുരിതത്തില്‍. സമരത്തിന്റെ ഭാഗമായി പിജി ഡോക്ടര്‍മാര്‍ ഇന്നലെ രാവിലെ എട്ടുമുതല്‍ അത്യാഹിത വിഭാഗത്തിലെ സേവനം ബഹിഷ്ക്കരിച്ചു. തീവ്രപരിചരണം, ലേബര്‍ റൂം, ഓപ്പറേഷന് തിയറ്റര്‍ തുടങ്ങിയ അത്യാഹിത വിഭാഗ സേവനങ്ങളും നടത്തിയില്ല. ഒമ്പതു ദിവസമായി തുടരുന്ന സമരത്തെ സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ നിലപാട് കടുപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ യഥാസമയം ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ കൊവിഡ് ഡ്യൂട്ടി മാത്രമേ പിജി ഡോക്ടര്‍മാര്‍ ചെയ്തുള്ളൂ.
മെഡിക്കല്‍ കോളജില്‍ മുന്നൂറോളം പിജി ഡോക്ടര്‍മാരാണ് 10 ദിവസമായി സമരം നടത്തുന്നത്. ആദ്യ രണ്ടു ദിവസം എല്ലാ സേവനങ്ങളും ചെയ്തായിരുന്നു സമരം നടത്തിയത്. പിന്നീട് ഏഴു ദിവസം സേവനം അത്യാഹിത വിഭാഗത്തില്‍ മാത്രമാക്കി. ഇന്നലെ മുതലാണ് അത്യാഹിത വിഭാഗത്തിലെ സേവനം കൂടി ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചത്. അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും പിജി ഡോക്ടര്‍മാരാണ് സേവനത്തിലുണ്ടാവുക. വാര്‍ഡിലുള്ള രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും മരുന്ന് എഴുതുകയും ചെയ്യുന്നത് ഇവരാണ്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി രോഗികളെ വാര്‍ഡില്‍ പോയി കാണുന്നത് ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചു.
പിജി ഡോക്ടര്‍മാരുടെ ബഹിഷ്കരണത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. അപകടങ്ങളില്‍പ്പെട്ട് വരുന്നവരും കൈകാലുകള്‍ ഒടിഞ്ഞ് വരുന്നവരും ചികിത്സയ്ക്കായി ഏറെ നേരം ഡോക്ടര്‍മാരെ കാത്തിരിക്കുകയാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമായി രോഗികളെ പരിശോധിക്കാനും ചികിത്സ നടത്താനും സാധിക്കുന്നില്ല. ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരെ പിജി ഡോക്ടര്‍മാരാണ് ആദ്യം പരിശോധിക്കുക. അത്യാഹിത വിഭാഗത്തിന് പുറമേ കുട്ടികളുടെ വിഭാഗത്തിലും ഗൈനക്കോളജി വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനമുണ്ടാകാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. പിജി ഡോക്ടര്‍മാരുടെ സമരം നീണ്ടു പോയാല്‍ രോഗികള്‍ക്ക് ചികിത്സ കിട്ടാത്ത സ്ഥിതിയാകും.
ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്. സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അധികൃതര്‍ കടുത്ത നടപടിയാണെടുക്കുന്നത്. സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കോളജില്‍ നില്ക്കാന് അനുമതിയില്ലെന്നാണ് അധികൃതരുടെ നിലപാട്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജ് കാമ്പസും ഹോസ്റ്റലും ഒഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരരംഗത്തുള്ള ഡോക്ടര്‍മാരെ ഒഴിപ്പിക്കണമെന്നാണ് വിവിധ വിഭാഗങ്ങളിലെ മേധാവികളോട് പ്രിന്‍സിപ്പല്‍ ഡോ.പ്രതാപ് സോമനാഥ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സമരക്കാര്‍ ഹോസ്റ്റലില്‍ നിന്നും കോളജ് കാമ്പസില്‍ നിന്നും ഇറങ്ങണമെന്ന ഉത്തരവ് മനുഷ്യത്വരഹിതമാണെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ല. പുതിയ നിയമനം എന്ന് നടക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പിജി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം
നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ
കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍
ദൃഢചിത്തനായ ഹനുമാന്
ഇരിങ്ങോള്‍കാവിലെ ശക്തിസ്വരൂപിണി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന