×
login
ഹൗസ് സര്‍ജന്‍സി ചെയ്യാത്ത ഡോക്ടര്‍മാര്‍ സഹകരണ ആശുപത്രികളില്‍, പലരും ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ പോലും പാസായിട്ടില്ല

അടുത്തിടെ ഉക്രൈനില്‍ നിന്നും വന്നവരും ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടാതെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

 കൊല്ലം: വിദേശത്ത് പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യാത്ത ഡോക്ടര്‍മാര്‍ കേരളത്തിലെ സ്വകാര്യ സഹകരണ ആശുപത്രികളില്‍ ജോലി ചെയ്യുന്നതായി പരാതി ഉയരുന്നു. കൊറോണയെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്നും പഠിത്തം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യാതെ വന്നവരും ഓണ്‍ലൈന്‍ വഴി കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയവരുമാണ് സഹകരണ സ്വകാര്യ ആശുപത്രികളെ സ്വാധീനിച്ച് ഹൗസ് സര്‍ജന്‍സി ചെയ്യുന്നത്.  

കൊല്ലം മേവറത്തെ സഹകരണആശുപത്രിയില്‍ ഇത്തരത്തില്‍ നാല് പേരുണ്ട്. നാല് പേരും ചൈനയിലെ മെഡിക്കല്‍ കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കി കൊറോണ സമയത്ത് നാട്ടില്‍ എത്തിയവരാണ്. ഇത്തരത്തില്‍ മറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും സഹകരണ സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നുണ്ട്.


അടുത്തിടെ ഉക്രൈനില്‍ നിന്നും വന്നവരും ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടാതെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പലരും വിദേശത്ത് നിന്ന് ഡിഗ്രി എടുത്തു ഇന്ത്യയില്‍ എത്തുമ്പോള്‍ ചെയ്യുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ പോലും പാസായിട്ടില്ല എന്ന് ഈ ആശുപത്രികളിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

പഠിക്കുന്ന മെഡിക്കല്‍ കോളേജുകളിലും അതാത് രാജ്യങ്ങളിലെ മെഡിക്കല്‍ കോളേജുകളിലും ഹൗസ് സര്‍ജന്‍സി ചെയ്യണമെന്നിരിക്കെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ആശുപത്രി മാനേജുമെന്റുകള്‍ ഹൗസ് സര്‍ജന്‍സിയുടെ പേരിലും പ്രാക്ടീസ് എന്ന പേരിലും ഇത്തരത്തില്‍ ഡോക്ടര്‍മാരെ നിയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ അന്വേഷണം നടത്തി ആശുപത്രി മാനേജ്‌മെന്റുകളുടെ വഴിവിട്ട പ്രവര്‍ത്തികള്‍ക്കെതിരെ നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.

    comment

    LATEST NEWS


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി


    വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും


    ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.