തൃശൂരിലെ പാടൂര്‍ സ്കൂളില്‍ 22 വര്‍ഷത്തോളം ഫിസിക്സ് പഠിപ്പിച്ചിരുന്ന ഫൈസല്‍ എന്ന അധ്യാപകന്‍ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു. കാരണം ക്ലാസിലിരുന്ന കുട്ടികളൊക്കെ പരീക്ഷയില്‍ തോറ്റു. ഇത് സ്ഥിരം പതിവായപ്പോള്‍ ഇയാളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനമായി.
തിരുവനന്തപുരം:തൃശൂരിലെ പാടൂര്‍ സ്കൂളില്‍ 22 വര്‍ഷത്തോളം ഫിസിക്സ് പഠിപ്പിച്ചിരുന്ന ഫൈസല്‍ എന്ന അധ്യാപകന്‍ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു. കാരണം ക്ലാസിലിരുന്ന കുട്ടികളൊക്കെ പരീക്ഷയില്‍ തോറ്റു. ഇത് സ്ഥിരം പതിവായപ്പോള്‍ ഇയാളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനമായി.
ഇയാള്‍ കാണിച്ച ബിഎസ് സി, എംഎസ് സി ഫിസിക്സ് സര്‍ട്ടിഫിക്കറ്റുകള്‍ മൈസൂരിലെയും ബാംഗ്ലൂരിലെയും യൂണിവേഴ്സിറ്റികളുടേതായിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു.
നേരത്തെ അലിമല്‍ സ്കൂളില്‍ ഫിസിക്സ് അധ്യാപകനായിരുന്നു. അവിടെ ദേശീയ ഗാനം ആലപിക്കുന്നത് തടയാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി പരാതിയുണ്ട്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ സ്കൂളിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഫൈസലിന് ഇസ്ലാമിക മതമൗലിക സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ഉള്‍പ്പെടെ സമരം നയിച്ചിരുന്നു.
സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇയാളെ അന്വേഷണ വിധേയമായി ആദ്യം സസ്പെന്‍റ് ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസം വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടു. സര്‍വ്വീസിലിരിക്കുന്ന അധ്യാപകരെ പിരിച്ചുവിടുക എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നടപടിയാണ് ഉണ്ടായത്. ജനവരി 10നാണ് ഫൈസലിനെ അധ്യാപകസ്ഥാനത്ത് നിന്നും ഡിസ്മിസ് ചെയ്തത്.
സഹപ്രവര്‍ത്തകരായ സ്ത്രീകളോട് അപമര്യാദയോടെ പെരുമാറിയ ഒട്ടേറെ സംഭവങ്ങളും ഉണ്ട്. അതുപോലെ വിദ്യാര്‍ത്ഥികളെ തല്ലിയ സംഭവങ്ങളില്‍ നിരവധി പരാതികള്‍ സ്കൂളിന് ലഭിച്ചിരുന്നു.
ഇയാള്‍ ഇതുവരെ സ്കൂളില്‍ നിന്നും ഒരു കോടിയോളം തുക ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട്. ഈ പണം തിരിച്ചുപിടിച്ച് പൊതുഖജനാവിലേക്ക് അടയ്ക്കാനും പരാതിയിലുണ്ട്. ഇതില്‍ തിരുമാനമായിട്ടില്ല. മിക്കവാറും ഇയാളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുമെന്ന് തന്നെയാണ് സൂചന.
ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ
പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍
മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി
സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു