×
login
മകളുടെ കതിര്‍ മണ്ഡപത്തില്‍ മൂന്നു കുടുംബങ്ങള്‍ക്ക് ഭൂദാനം; ജീവകാരുണ്യത്തിന്റെ സന്ദേശം നല്‍കി ബിജെപി ഗ്രാമപഞ്ചായത്തംഗം മൈലക്കര വിജയന്‍

മകള്‍ കതിര്‍മണ്ഡപത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ ഭൂമിയില്ലാത്ത അര്‍ഹരായ മൂന്ന് പേരെ കണ്ടെത്തി 10 സെന്റ് വസ്തു മൂന്ന് പേര്‍ക്കായി രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കി .

തിരുവനന്തപുരം:  മകളുടെ വിവാഹത്തിന് മുന്നോടിയായി ഭവനരഹിതരായവര്‍ക്ക് ഭൂമിദാനം നല്‍കി ജനസേവകന്‍ എന്ന പദം അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ബി ജെ പി പഞ്ചായത്തംഗമായ മൈലക്കര ആര്‍.വിജയന്‍. യാഥാര്‍ത്ഥ ജനസേവനം എന്തെന്ന് സമൂഹത്തിന് മാതൃകയാകുകയാണ്. കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ മൈലക്കര  മഞ്ചാടിമൂട് വാര്‍ഡ് അംഗം മൈലക്കര ആര്‍. വിജയനും ഭാര്യ വെള്ളറട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുമായ ആര്‍. ഹേമലതയും.  മകളുടെ സന്തോഷത്തിന് ഒപ്പം മൂന്ന് കുടുംബത്തിന് കൂടെ സന്തോഷം പകരുന്നു ഈ പൊതു പ്രവര്‍ത്തതകന്‍.  ഹിന്ദു ഐക്യവേദിയുടെ ജില്ലാ ഭാരവാഹി ആയി സജീവമായ ലംഘടനാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കവെയാണ്  കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്.  വിജയന്‍ മാത്രമല്ല സമീപത്തുള്ള വാര്‍ഡുകളിലും ബിജെപി അട്ടിമറി വിജയം നേടുകയും പഞ്ചായത്തിന്റെ ഭരണം പിടിക്കുകയും ചെയ്തിരുന്നു.

കള്ളിക്കാട് ആഡിറ്റോറിയത്തിലാണ് റിപ്പബ്ലിക്ക് ദിനത്തില്‍് വിജയന്റേ ഹേമലതയും  രണ്ടാമത്തെ മകള്‍ അശ്വനിയുടെ വിവാഹം  നടത്തുന്നത്. മകള്‍ കതിര്‍മണ്ഡപത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ ഭൂമിയില്ലാത്ത അര്‍ഹരായ മൂന്ന് പേരെ കണ്ടെത്തി 10 സെന്റ് വസ്തു മൂന്ന് പേര്‍ക്കായി രജിസ്‌ട്രേഷന്‍ ചെയ്തു നല്‍കി . മുതര്‍ന്ന ആര്‍ എസ് എസ് പ്രചാരകന്‍ എസ് സേതുമാധവന്‍ കതിര്‍മണ്ഡപത്തില്‍ വെച്ചു തന്നെ ഭൂമിയുടെ രേഖകള്‍ അര്‍ഹരായവര്‍ക്ക് കൈമാറി.

താന്‍ നല്‍കുന്ന ഭൂമി അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തിച്ചേരണമെന്നും വിജയന് നിര്‍ബന്ധമുണ്ടായിരുന്നു. ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പും സുതാര്യതയോടെയാണ് നടപ്പിലാക്കിയത്. മൈലക്കര വിജയന്‍ ആദ്യമായിട്ടല്ല ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്. മൈലക്കര വാര്‍ഡില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡ് അംഗം എന്ന നിലയില്‍ ചെയ്തിട്ടുള്ളത്.  


ഗ്രാമ പഞ്ചായത്തംഗമായി രണ്ട് വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ കാലയളവിനുള്ളില്‍ വാര്‍ഡിലെ മുഴുവന്‍ പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ അംഗമാക്കി. ഇതിനായുള്ള ആദ്യഗഡു വിജയന്‍ തന്നെ അടച്ച് ബുക്ക് വീട്ടുകാരെ ഏല്‍പ്പിച്ചു. ഇതോടെ തന്റെ വാര്‍ഡിനെ സമ്പൂര്‍ണ്ണ സുകന്യ സമൃദ്ധി യോജന വാര്‍ഡാക്കി മാറ്റി. അതുപോലെ വാര്‍ഡിലെ തൊഴിലന്വേഷകരായ യുവജനങ്ങള്‍ക്ക് 200 പി.എസ്.സി ബുള്ളറ്റിനും ഇദ്ദേഹം പണമടച്ച് സൗജന്യമായി വിതരണം ചെയ്ത് വരുന്നു.

പഞ്ചായത്തിലെ മഞ്ചാടിമൂട് വാര്‍ഡിനെ മാതൃകാ ഗ്രാമമാക്കി മാറ്റാനാണ് മൈലക്കര വിജയന്റെ ശ്രമം. ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം, നിര്‍ധന കുട്ടികളുടെ മംഗല്യത്തിനായുള്ള സമൂഹ വിവാഹം പദ്ധതി എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡില്‍ നടന്നുവരുന്നു. അതുപോലെ മെഡിക്കല്‍ കോളെജിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി നടത്തുന്ന സൗജന്യ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പിനായും മൈലക്കര വിജയന്‍ സജീവമായി പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇവരുടെ മൂത്തമകള്‍ അശ്വതിയുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ വിവാഹത്തിന് ഭൂമിദാനം നല്‍കാനുള്ള തന്റെ തീരുമാനത്തിന് കുടുംബം പൂര്‍ണ്ണമായും പിന്‍തുണ നല്‍കുകയായിരുന്നുവെന്ന് മൈലക്കര വിജയന്‍ പറയുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.